x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 18, 2026 10:19 PM IST | Updated: September 18, 2026 10:19 PM IST

പ്രതീകാത്മക ചിത്രം

ക​റു​ക​ച്ചാ​ൽ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വീ​ട്ട​മ്മ​യെ ഇ​ടി​ച്ചു വീ​ഴ്ത്തി​യശേ​ഷം മ​റ്റൊ​രു കാ​റി​ലി​ടി​ച്ചു നി​ന്നു. ഇ​ന്ന​ലെ വൈ​കുന്നേരം അ​ഞ്ച​ര​യോ​ടെ വാ​ഴൂ​ർ റോ​ഡി​ൽ ചൂ​ള​പ്പ​ടി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി​നി ആ​ശാ വ​ർ​ഗീ​സ് (43)നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ നാ​ട്ടു​കാ​രും പൊലിസും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നെ​ത്ത​ല്ലൂ​ർ ഭാ​ഗ​ത്തുനി​ന്നും സ്കൂട്ടറിലെത്തിയ ആ​ശ എ​തി​ർ​വ​ശ​ത്തെ ക​ട​യി​ൽനി​ന്നും മീ​ൻ വാ​ങ്ങി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ഴായി​രു​ന്നു അ​പ​ക​ടം. ക​റു​ക​ച്ചാ​ലി​ൽ നി​ന്നും വാ​ഴൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ ഇ​വ​രെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​യി ഡ്രൈ​വ​ർ കാ​ർ വെ​ട്ടി​ച്ച​പ്പോ​ൾ നി​ർത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു കാ​റി​ലി​ടി​ച്ചാ​ണ് വാ​ഹ​നം നി​ന്ന​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ൽ ആ​ശ​യെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : District News Nattuvishesham Housewife injured hit by a car

Recent News

Corehub Up