പ്രതീകാത്മക ചിത്രം
മലപ്പുറം: ഗർഭാശയമുഖ കാൻസർ പ്രതിരോധത്തിനായുള്ള എച്ച്പിവി വാക്സിനേഷൻ കാന്പയിൻ മലപ്പുറം ജില്ലയിൽ കൂടുതൽ ശക്തമാക്കി ആരോഗ്യവകുപ്പ്. നിലവിൽ 10,820 പെണ്‍കുട്ടികൾക്ക് വാക്സിൻ നൽകി. 14 വയസ് പൂർത്തിയായ 44,929 കുട്ടികൾക്കാണ് ജില്ലയിൽ വാക്സിൻ നൽകേണ്ടതായുള്ളത്. ഇതിൽ 10820 പേർ വാക്സിൻ സ്വീകരിച്ചു. ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, ആശാ പ്രവർത്തകർ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങളും പ്രത്യേക വാക്സിനേഷൻ സെഷനുകളും ഊർജിതമാക്കിയിട്ടുണ്ട്.