ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കാഞ്ഞിരപ്പള
കോട്ടയം: മനുഷ്യമഹത്വം കേവലം മുദ്രാവാക്യമല്ലെന്നും സഹജീവികളോടുള്ള കടമയും ദൗത്യവുമാണെന്നും കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ജാതി മത ചിന്തകള്‍ക്ക് അതീതമായി മനുഷ്യന് ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ വ്യാപ്തി കൂടുന്നതായും ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
അഡ്വ. ഡോ. ജോര്‍ജ് ജെ. ഇട്ടന്‍കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ദര്‍ശന സാംസ്കാരികകേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ട്, അഡ്വ. ആന്‍സി മറിയം അലക്സാ, പാര്‍വതി അന്തര്‍ജനം എന്നിവര്‍ പ്രസംഗിച്ചു. ഫാ. തോമസ് വടക്കേല്‍ മോഡറേറ്ററായിരുന്നു. വിവിധ കോളജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ സെമിനാറില്‍ പങ്കെടുത്തു.