പ്രതീകാത്മക ചിത്രം
കൊട്ടാരക്കര: ഭാര്യയെ വെട്ടിപ്പരിക്കേല്പ്പിച്ച കേസില് കൊട്ടാരക്കര മൈലം വെള്ളാരംകുന്നില് രാജേഷ് ഭവനില് രാജേഷിനെ (52) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ മിനിക്കാണ് (38) വെട്ടേറ്റത്. ഇവര് തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ 10നായിരുന്നു സംഭവം. കുടുംബ വഴക്കിനെത്തുടര്ന്ന് വെട്ടുകയായിരുന്നു. മര്ദനത്തിനിടെ പുറത്തേക്കിറങ്ങി ഓടിയ മിനിയെ പിന്നാലെ ചെന്നാണ് വെട്ടിയത്. കൊലപാതക ശ്രമത്തിന് കേസെടുത്തു. ഓട്ടോ ഡ്രൈവറാണ് രാജേഷ്. ഇയാളെ കോടതി റിമാന്ഡ് ചെയ്തു.