x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​വാ​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ള്‍

വെബ് ഡെസ്ക്
Published: October 27, 2026 04:36 AM IST | Updated: October 27, 2026 04:36 AM IST

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട​റി​യാ​ന്‍ അ​മ്പു​മ​ല ആ​ദി​വാ​സി ന​ഗ​റി​ലേ​ക്ക് കാ​ല്‍​ന​ട​യാ​യി എ​ത്തി​യ പ്ര​ധാ​നാ​ധ്യാ​പി​ക ബി​ന്ദു​വും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും.

നി​ല​മ്പൂ​ര്‍: കാ​ട്ടു​പാ​ത​ക​ളും പു​ഴ​ക​ളും താ​ണ്ടി ആ​ദി​വാ​സി ഊ​രി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ അ​ധ്യാ​പ​ക​രെ​ത്തി.

ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​ണ് എ​സ്ഇ​പി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ന്തീ​രാ​യി​രം ഉ​ള്‍​വ​ന​ത്തി​ലെ അ​മ്പു​മ​ല ആ​ദി​വാ​സി ന​ഗ​റി​ലെ​ത്തി​യ​ത്. സ്‌​കൂ​ളി​ല്‍ നി​ന്നും വാ​ഹ​ന​ത്തി​ല്‍ 10 കി​ലോ​മീ​റ്റ​റി​ല​ധി​കം സ​ഞ്ച​രി​ച്ച ശേ​ഷം, ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​ലേ​റെ കാ​ല്‍​ന​ട​യാ​യി യാ​ത്ര ചെ​യ്ത് കു​റു​വ​ന്‍​പു​ഴ​യും ക​ട​ന്നാ​ണ് അ​ധ്യാ​പ​ക സം​ഘം ഉ​ള്‍​വ​ന​ത്തി​ലെ ഊ​രി​ലെ​ത്തി​യ​ത്. പ്ര​ധാ​നാ​ധ്യാ​പി​ക ബി​ന്ദു, സീ​നി​യ​ര്‍ സ്റ്റാ​ഫ് ജോ​ഷി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ന​ഷീ​ദ്, എ​സ്ഇ​പി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഖി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം. കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ പ​ഠ​നാ​ന്ത​രീ​ക്ഷം നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കാ​നും, അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കാ​നു​മാ​ണ് അ​ധ്യാ​പ​ക​ര്‍ എ​ത്തി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളോ​ടും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളോ​ടും അ​ധ്യാ​പ​ക​ര്‍ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു.

റോ​ഡ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ പ​ന്തീ​രാ​യി​രം ഉ​ള്‍​വ​ന​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ് അ​മ്പു​മ​ല ആ​ദി​വാ​സി ന​ഗ​റു​ള്ള​ത്. വ​ന​പാ​ത​യി​ലൂ​ടെ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പു​ക​ളി​ലൂ​ടെ​യും ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നു വേ​ണം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ വാ​ഹ​ന​ത്തി​ന​രി​കി​ല്‍ എ​ത്തു​വാ​ന്‍. ദു​രി​ത​പൂ​ര്‍​ണ​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ലും കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി എ​ത്തി​യ അ​ധ്യാ​പ​ക​രു​ടെ സ​ന്ദ​ര്‍​ശ​നം ഊ​രി​ലെ മാ​താ​പി​താ​ക്ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് പ​ക​ര്‍​ന്നു ന​ല്‍​കി​യ​ത്.

Tags :

Recent News

Corehub Up