x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​മു​ഖ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യ്ക്ക് ഐ​എ​ഫ്എ​ഫ്‌​കെ അം​ഗീ​കാ​രം


Published: November 16, 2026 11:05 PM IST | Updated: November 16, 2026 11:05 PM IST

തൊ​ടു​പു​ഴ: പു​തു​മു​ഖ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യ്ക്ക് ഐ​എ​ഫ്എ​ഫ്‌​കെ അം​ഗീ​കാ​രം. മാ​റി​ക സ്വ​ദേ​ശി മ​നു വി​ശ്വം​ഭ​ര​ന്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ "നോ​ട്ട് എ ​സി​നി​മ' എ​ന്ന ചി​ത്രം 31-ാമ​ത് ഐ​എ​ഫ്എ​ഫ്‌​കെ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ല​യാ​ളം സി​നി​മാ ടു​ഡേ വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. സം​വി​ധാ​യ​ക​ന്‍ മു​ത​ല്‍ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രെ​ല്ലാം പു​തു​മു​ഖ​ങ്ങ​ളാ​ണ്.

ആ​ശ​യ​വ്യ​ക്ത​ത​യും അ​വ​ത​ര​ണ​ത്തി​ലെ പു​തു​മ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​രു​ത്ത്. ആ​രും ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്ന ചി​ല നി​മി​ഷ​ങ്ങ​ളി​ലൂ​ടെ വെ​ളി​പ്പെ​ടു​ന്ന ജീ​വി​ത​ങ്ങ​ളു​ടെ ക​ഥ​യാ​ണ് സി​നി​മ പ​ങ്കു​വ​യ്ക്കു​ന്ന​ത്. പ​റ​യാ​തെ ബാ​ക്കി​വ​ച്ച വാ​ക്കു​ക​ളും ഉ​ള്ളി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളും ആ ​ജീ​വി​ത​ത്തെ നി​ശ​ബ്ദ​മാ​യി നി​ര്‍​വ​ചി​ക്കും. അ​ത്ത​ര​മൊ​രു മ​നു​ഷ്യ​നി​ലേ​ക്കാ​ണ് "നോ​ട്ട് എ ​സി​നി​മ' പ്രേ​ക്ഷ​ക​രെ ക്ഷ​ണി​ക്കു​ന്ന​ത്.
നി​ര​വ​ധി ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളൊ​രു​ക്കി​യ പ​രി​ച​യ​സ​മ്പ​ത്താ​ണ് സം​വി​ധാ​യ​ക​ന്‍ മ​നു​വി​ന്‍റെ ക​രു​ത്ത്.​ ബോ​ബി ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ക​നാ​കു​ന്ന ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത് സ​നീ​ഷ് ചെ​ങ്ങ​മ​നാ​ടാ​ണ്. അ​ഖി​ല്‍ അ​നി​ലി​ന്‍റെ ക​ഥ​യ്ക്ക് അ​ഖി​ല ദീ​പ​ല​ക്ഷ്മി തി​ര​ക്ക​ഥ​യെ​ഴു​തി. ഛായാ​ഗ്ര​ഹ​ണം, എ​ഡി​റ്റിംഗ് തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യി​ലു​ള്ള​വ​രും സ്വ​ത​ന്ത്ര സി​നി​മ​യി​ല്‍ ത​ങ്ങ​ളു​ടേ​താ​യ ഇ​ടം തേ​ടു​ന്ന​വ​രാ​ണ്. വി​വി​ധ സ്വ​ത​ന്ത്ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ല്‍​നി​ന്നു നാ​ല് പു​ര​സ്‌​കാ​രം നേ​ടി​യി​ട്ടു​ണ്ട്.
അ​ന്താ​രാ​ഷ്‌ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്ക് ഔ​ദ്യോ​ഗി​ക പ്ര​വേ​ശ​ന​വും ല​ഭി​ച്ചു. ഈ ​മാ​സം ആ​ദ്യം പു​റ​ത്തി​റ​ങ്ങി​യ ട്രെ​യി​ല​റി​നും മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ്. ചി​ത്രം ഒ​ടി​ടി റി​ലീ​സാ​യി പ്രേ​ക്ഷ​ക​രി​ലെ​ത്തും.

Tags :

Recent News

Corehub Up