സ്ഥാനാരോഹണ ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഗോപികുമാര്‍ പ്രസംഗിക്കുന്നു.
പെരിന്തല്‍മണ്ണ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പെരിന്തല്‍മണ്ണ ബ്രാഞ്ചിന്റെ 2026-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഗോപികുമാര്‍ പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. എം. നിഷ (പ്രസി), ഡോ. എം. ദിലീപ് (സെക്ര), ഡോ. എ.ടി. സിനി (ട്രഷ.), ഡോ. കെ.ബി. ജലീല്‍, ഡോ. സുജിത് എസ്. നായര്‍ (വൈ. പ്രസി.), ഡോ. കൃഷ്ണദാസ് എളേടത്ത്, ഡോ. കെ.എം. അബ്ദുള്‍ റഊഫ് (ജോ. സെക്ര.), ഡോ. ഷാജി അബ്ദുള്‍ ഗഫൂര്‍ (സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം) എന്നിവരാണ് ചുമതലയേറ്റത്.
രോഗികളുടെ വൈകാരികാവസ്ഥ തിരിച്ചറിഞ്ഞ് ഡോക്ടര്‍മാര്‍ നല്കുന്ന ചികിത്സയ്ക്ക് പകരമാകാന്‍ നിര്‍മിതബുദ്ധിക്ക് കഴിയില്ലെന്ന് വിശിഷ്ടാതിഥിയായ ഗോപിനാഥ് മുതുകാട് അഭിപ്രായപ്പെട്ടു.
\
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോ. കെ. പി. ഷറഫുദ്ദീന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. ജോജു പോംസണ്‍, ഡോ. സി. സയ്യിദ് ഫൈസല്‍, ഡോ. വി.യു. സീതി, ഡോ. എ.വി. ജയകൃഷ്ണന് എന്നിവരടക്കം പ്രമുഖര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പ്രസിഡന്റ്സ് അപ്രീസിയേഷന്‍ അവാര്‍ഡുകളും വിതരണം ചെയ്തു.
Tags :