x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പാ നി​യ​മപ്ര​കാ​രം ജ​യി​ലി​ലട​ച്ചു

വെബ് ഡെസ്ക്
Published: September 21, 2026 01:05 AM IST | Updated: September 21, 2026 01:05 AM IST

പൂ​ച്ചാ​ക്ക​ൽ:​ കാ​പ്പാ നി​യ​മപ്ര​കാ​രം കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​യെ ജ​യി​ലി​ലട​ച്ചു.​ പാ​ണാ​വ​ള്ളി തൃ ച്ചാ​റ്റു​കു​ളം ചെ​ട്ടു​കാ​ട് ജി​ബി​നെ(34)യാ​ണ് കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ലട​ച്ച​ത്.​ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും ല​ഹ​രി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. ജി​ല്ലാ ക​ള​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച ത​ട​ങ്ക​ൽ ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചത്.

ര​ണ്ടു പ്രാ​വ​ശ്യം കാ​പ്പാ ന​ട​പ​ടി പ്ര​കാ​ര​മു​ള്ള നാ​ടുക​ട​ത്ത​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച ജി​ബി​ൻ വീ​ണ്ടും അ​ക്ര​മപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നു വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പൂ​ച്ചാ​ക്ക​ൽ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽനി​ന്നും സ​മ​ർ​പ്പി​ച്ച കാ​പ്പാ റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണ് ക​ള​ക്ട​ർ ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്. പൂ​ച്ചാ​ക്ക​ൽ പൊ​ലി​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​റ്റി. ലി​ജി​മോ​ൾ, സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ൾ സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർമാ​രാ​യ പ്ര​വീ​ഷ്, അ​രു​ൺ​കു​മാ​ർ, അ​നൂ​പ്, ഗി​രീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് കാ​ക്ക​നാ​ട് നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up