എ.ഡി. തോമസ് എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനം
ആലപ്പുഴ: എ.ഡി. തോമസ് എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനം കെ.സി. വേണുഗോപാൽ എംപി നിർവഹിച്ചു. കൊമ്മാടി എസ്എൻഡിപി മന്ദിരത്തിന് വടക്കുവശം തീർഥശേരി റോഡിലാണ് ഓഫീസ് പ്രവർത്തനമാരംഭിച്ചത്.
ആലപ്പുഴ നോർത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എ. സാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ, കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, ബി. ബൈജു, കെ.വി. മേഘനാഥൻ, ഡോ.കെ.എസ്. മനോജ്, രവീന്ദ്രദാസ്, പി. തമ്പി, എം.എസ്. ചന്ദ്രബോസ്, ആർ. ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്, ജോസഫ് മാത്യു, മുഹമ്മദ് അലി, കളത്തിൽ വിജയൻ എന്നിവർ പങ്കെടുത്തു.