മണക്കടവ്: ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി കുര്യൻ അധ്യക്ഷത വഹിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി മൂന്നു കോടി 90 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമാണം നടത്തുന്നത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. രവിന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ജോജി വർഗീസ്, ഉദയഗിരി പഞ്ചായത്ത് പ്രസിഡൻറ് ടെസി ആലുംമൂട്ടിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സരിത ജോസ്, സിന്ധു തോമസ്, മുഖ്യാധ്യാപകൻ അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.
Tags : Inauguration school building