ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്നു.
അടൂർ: സമൂഹത്തിന് പ്രകാശം പരത്തുന്ന കർമപദ്ധതികൾ നടപ്പാക്കാൻ ഇടവക സമൂഹം ശ്രദ്ധിക്കണമെന്ന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. ഐക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക യുവജനപ്രസ്ഥാനത്തിന്റെ തണൽ പദ്ധതിയിലൂടെ നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം കാതോലിക്കാ ബാവ നിർവഹിച്ചു.
ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഒരു വർഷമായി നടപ്പാക്കിയ കർമപദ്ധതികൾ ഇടവക ട്രസ്റ്റി രഞ്ജിത് ഇ. ജേക്കബും ഇടവകയുടെ ചരിത്രം സെക്രട്ടറി ജിതിൻ ജി. നൈനാനും അവതരിപ്പിച്ചു.
ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, ഫാ. ജേക്കബ് കോശി കോർ എപ്പിസ്കോപ്പ, ഫാ. പി. ജി. കുര്യൻ കോർ എപ്പിസ്കോപ്പ, ഭദ്രാസന സെക്രട്ടറി ഫാ. കെ. പി. മാത്യൂസ് പ്ലാവിളയിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പഞ്ചായത്ത് പ്രസിഡന്റ് ഗീതാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജി രണ്ടാംകുറ്റി, വാർഡ് അംഗം ഹരികുമാർ, ജിജി കെ. നൈനാൻ, എം. കെ. കോശി, ബെഞ്ചമിൻ റോയി, ഫാ. ജോൺ തോമസ്, ജനറൽ കൺവീനർ ഗീവർഗീസ് നൈനാൻ എന്നിവർ പ്രസംഗിച്ചു.
Tags :