x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ക്ഷേ​പ ത​ട്ടി​പ്പ്: സ്ഥാ​പ​ന​ത്തി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ ഉ​ത്ത​ര​വ്


Published: November 13, 2025 08:07 AM IST | Updated: November 13, 2025 08:07 AM IST

കോ​ഴി​ക്കോ​ട്: ഉ​യ​ര്‍​ന്ന പ​ലി​ശ​യും ക​മ്മീഷ​നും വാ​ഗ്ദാ​നം ചെ​യ്ത് പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ക​യും തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ല്‍​കാ​തെ വ​ഞ്ചി​ക്കു​ക​യും ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ ആ​ര്‍ വ​ണ്‍ ഇ​ന്‍​ഫോ ട്രേ​ഡ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ​യും ഉ​ട​മ​ക​ളു​ടെ​യും ജി​ല്ല​യി​ലെ എ​ല്ലാ സ്ഥാ​വ​ര​ജം​ഗ​മ വ​സ്തു​ക്ക​ളും താ​ത്കാ​ലി​ക​മാ​യി ക​ണ്ടു​കെ​ട്ടാ​ന്‍ ബ​ഡ്സ് ആ​ക്ട് പ്ര​കാ​രം ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ല്‍​ദാ​ര്‍​മാ​രോ​ട് ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കൂ​ടി​യാ​യ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍​കു​മാ​ര്‍ സിം​ഗ് ഉ​ത്ത​ര​വി​ട്ടു.


ഇ​വ​രു​ടെ സ്വ​ത്തി​ട​പാ​ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​ന്‍ ജി​ല്ലാ ര​ജി​സ്ട്രാ​ര്‍​ക്കും ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളു​ടെ വി​വ​രം അ​റി​യി​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കും സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ പേ​രി​ല്‍ ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി അ​വ ക​ണ്ടു​കെ​ട്ടി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് അ​ടി​യ​ന്തര​മാ​യി കൈ​മാ​റാ​ന്‍ റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി.


ജി​ല്ല​യി​ലെ ബാ​ങ്കു​ക​ള്‍, ട്ര​ഷ​റി​ക​ള്‍, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ ആ​രം​ഭി​ച്ച അ​ക്കൗ​ണ്ടു​ക​ളും ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റു​ക​ളും മ​ര​വി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ കോ​ഴി​ക്കോ​ട് ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍​ക്കും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

 

Tags : local nattuvishesham Investment fraud

Recent News

Corehub Up