x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യ്ക്ക് ഇ​ന്ന് 90 ാം പി​റ​ന്നാ​ള്‍


Published: February 8, 2026 07:03 AM IST | Updated: February 8, 2026 07:03 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ​യ്ക്ക് ഇ​ന്ന് 90 ാം പി​റ​ന്നാ​ള്‍. സ്വാ​ത​ന്ത്ര്യ ല​ബ്ധി​ക്കു​മു​മ്പ് 1936 ഫെ​ബ്രു​വ​രി എ​ട്ടി​ന് ഇ​രി​ങ്ങാ​ല​ക്കു​ട ഒ​രു ന​ഗ​ര​സ​ഭ​യാ​യി മാ​റി. 1936 ന​വം​ബ​ര്‍ 30ന് ​ആ​ദ്യ​ത്തെ കൗ​ണ്‍​സി​ല്‍ നി​ല​വി​ല്‍ വ​രി​ക​യും ചെ​യ്തു.

വ്യാ​വ​സാ​യി​കരം​ഗ​ത്തും സാം​സ്‌​കാ​രി​ക​രം​ഗ​ത്തും വ​ള​രെ മു​ന്നി​ട്ടു​നി​ന്നി​രു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​ര്‍ ത​ങ്ങ​ളു​ടെ സ​മ​ഗ്ര​പു​രോ​ഗ​തി​ക്ക് ഇ​വി​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം സ്ഥാ​പി​ച്ചു​കി​ട്ടു​വാ​ന്‍ മ​ഹാ​രാ​ജാ​വി​നോ​ടും ദി​വാ​ന്‍ ആ​ര്‍.​കെ. ഷ​ണ്‍​മു​ഖം ചെ​ട്ടി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണു ന​ഗ​ര​സ​ഭ രൂ​പീ​ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.
പ്ര​ജാ​ക്ഷേ​മ​ത​ല്പ​ര​രാ​യി​രു​ന്ന മ​ഹാ​രാ​ജാ​വും ദി​വാ​നും ഈ ​ആ​വ​ശ്യം അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട പ​ട്ട​ണ​ത്തെ ഒ​രു ന​ഗ​ര​സ​ഭ​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. 1936 ഫെ​ബ്രു​വ​രി എ​ട്ടാം തി​യ​തി​യി​ലെ 355 ാം ന​മ്പ്ര് ആ​യ ഡ​വ​ല​പ്‌​മെ​ന്‍റ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്് നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ വ​ഴി​യാ​ണ് കൊ​ച്ചി രാ​ജ്യ​ത്തി​ലെ മൂ​ന്നാ​മ​ത്തേ​തും മു​കു​ന്ദ​പു​രം താ​ലൂ​ക്കി​ലെ ആ​ദ്യ​ത്തേ​തു​മാ​യ ന​ഗ​ര​സ​ഭ നി​ല​വി​ല്‍ വ​ന്ന​ത്.

ന​ഗ​ര​സ​ഭ​യു​ടെ ആ​ദ്യ​ത്തെ ചെ​യ​ര്‍​മാ​നാ​യി മു​കു​ന്ദ​പു​രം ത​ഹ​സി​ല്‍​ദാ​ര്‍ എം.​എ. വ​റീ​ത് അ​ധി​കാ​ര​മേ​റ്റു. ആ​ദ്യ​ചെ​യ​ര്‍​മാ​ന്‍ എം.​എ. വ​റീ​തി​നു പു​റ​മെ അ​ഡ്വ. കെ.​ഐ. വാ​റു​ണ്ണി, കെ.​ഐ. മാ​ത്യു, എം.​എ​ഫ്. വ​ര്‍​ഗീ​സ്, എ​ന്‍.​എ​സ്. രാ​മ​കൃ​ഷ്ണ​യ്യ​ര്‍, പി.​ആ​ര്‍. സം​ഗ​മേ​ശ്വ​ര​യ്യ​ര്‍, അ​ഡ്വ.​വി.​കെ. ഭാ​സ്‌​ക​ര​ന്‍​മേ​നോ​ന്‍, അ​ഡ്വ.​വി. രാ​മ​ന്‍ മേ​നോ​ന്‍, പി.​എം. ഗം​ഗാ​ധ​ര​ന്‍​മേ​നോ​ന്‍, അ​ഡ്വ.​എ.​എ​ന്‍. അ​ന്തോ​ണി, കെ.​പി. ലോ​ന​പ്പ​ന്‍, കെ.​എ​ന്‍. കു​ഞ്ഞു​വ​റീ​ത്, എം.​ടി. ചാ​ക്കോ, ജോ​ര്‍​ജ് ആ​ട്ടോ​ക്കാ​ര​ന്‍, ഇ.​എം. ഹ​രി​ഹ​ര​ന്‍, പി.​എം. ഷേ​ക്ക്ഹു​സൈ​ന്‍ സാ​ഹി​ബ് എ​ന്നി​വ​രും സാ​മാ​ജി​ക​രാ​യി​രു​ന്നു.

1937 മാ​ര്‍​ച്ച് ഒ​ന്പ​തി​ന് ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ കോ-​ഒാ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് വ​ക കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ദ്യം മു​നി​സി​പ്പ​ല്‍ ഒാ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. 1938 ന​വം​ബ​ര്‍ 23 ന് ​ചേ​ര്‍​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലാ​ണ് ആ​ദ്യ​മാ​യി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൂ​ടി അ​വ​രോ​ധി​ച്ച​ത്.

അ​ഡ്വ. കെ.​എ. വാ​റു​ണ്ണി ആ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യു​ടെ ആ​ദ്യ​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചെ​യ​ര്‍​മാ​ന്‍. കൗ​ണ്‍​സി​ലി​ന്‍റെ തു​ട​ക്ക​ത്തി​ല്‍​ത്ത​ന്നെ പു​തി​യ മ​രാ​മ​ത്തു പ​ണി​ക​ള്‍​ക്ക് വ​ള​രെ പ്രാ​ധാ​ന്യം ന​ൽ​കി. ഒ​രു പൊ​തു​ക​ളി​സ്ഥ​ല​വും ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടും അ​ക്വ​യ​ര്‍ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ 1939 ല്‍ ​ത​ന്നെ ആ​രം​ഭി​ച്ചു.

ആ ​വ​ര്‍​ഷം ത​ന്നെ ഇ​രി​ങ്ങാ​ല​ക്കു​ട​യെ കൊ​ച്ചി തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​വാ​ന്‍ ഷ​ണ്‍​മു​ഖം ക​നാ​ലി​ന്‍റെ പ​ണി​യും ആ​രം​ഭി​ച്ചു. 1940 ജൂ​ണ്‍ മൂ​ന്നി​ന് ദി​വാ​ന്‍ ഷ​ണ്‍​മു​ഖം ചെ​ട്ടി​യാ​ര്‍ ക​നാ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പി​ന്നീ​ട് ഈ ​ജ​ല​ഗ​താ​ഗ​ത​മാ​ര്‍​ഗം പ​ല കാ​ര​ണ​ങ്ങ​ളാ​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും അ​ന്ന് അ​ത് ധീ​ര​മാ​യ ഒ​രു ന​ട​പ​ടി​യാ​യി​രു​ന്നു.

ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന സ്ഥ​ല​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ട് 1941 ല്‍ ​ത​ന്നെ ടൗ​ണി​ന്‍റെ പു​റ​ത്ത് പൊ​റ​ത്തി​ശേ​രി പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ച​ര​യേ​ക്ക​ര്‍ സ്ഥ​ലം വാ​ങ്ങി അ​വി​ടേ​ക്ക് മാ​റ്റി​സ്ഥാ​പി​ച്ചു. 1954 മേ​യ് 13 ന് ​മു​ഖ്യ​മ​ന്ത്രി പ​ട്ടം താ​ണു​പി​ള്ള​യാ​ണ് മു​നി​സി​പ്പ​ല്‍ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. 1957 ന​വം​ബ​ര്‍ 14 ന് ​ശി​ശു​ദി​ന​ത്തി​ല്‍ റി​പ്പ​ബ്ലി​ക്ക​ൻ പാ​ര്‍​ക്കി​ല്‍ കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്കു​കൂ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. 1953 ല്‍ ​രൂ​പീ​കൃ​ത​മാ​യ പൊ​റ​ത്തി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്് ഇ​പ്പോ​ള്‍ ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​മാ​ണ്. മു​ന്‍​മ​ന്ത്രി പി.​കെ. ചാ​ത്ത​ന്‍ മാ​സ്റ്റ​റാ​യി​രു​ന്നു പൊ​റ​ത്തി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ്. എം.​പി. ജാ​ക്‌​സ​ണ്‍ ചെ​യ​ര്‍​മാ​നാ​യി​രു​ന്ന കാ​ല​ത്ത്്‍ 2010 ഒാ​ഗ​സ്റ്റ് 15 നാ​ണ് ന​വീ​ക​രി​ച്ച ന​ഗ​ര​സ​ഭാ​മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

അ​ഡ്വ. കെ.​ഐ. വാ​റു​ണ്ണി, എ​ന്‍.​എ​സ്. രാ​മ​കൃ​ഷ്ണ​ന്‍, വി. ​രാ​മ​ന്‍​മേ​നോ​ന്‍, എം.​പി. കൊ​ച്ചു​ദേ​വ​സി, കെ.​പി. ജോ​ണ്‍ ക​ണ്ടം​കു​ള​ത്തി, ടി.​ടി. ജോ​ണ്‍, എം.​സി. പോ​ള്‍, അ​ഡ്വ. എ.​പി. ജോ​ര്‍​ജ്, വി.​കെ. രാ​മ​ന്‍ മാ​സ്റ്റ​ര്‍, എം.​പി. ജാ​ക്‌​സ​ണ്‍, അ​ഡ്വ. ടി.​ജെ. തോ​മ​സ്, പ്ര​ഫ. റോ​സ് വി​ല്യം​സ്, ഇ.​എം. പ്ര​സ​ന്ന​ന്‍, കെ.​സി. കു​ഞ്ഞി​രാ​മ​ന്‍, റാ​ഫേ​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, സി. ​ഭാ​നു​മ​തി, ബീ​വി അ​ബ്ദു​ള്‍​ക​രീം, മി​നി സ​ണ്ണി മാ​മ്പി​ള്ളി, സോ​ണി​യ ഗി​രി, ബെ​ന്‍​സി ഡേ​വി​ഡ്, മേ​രി​ക്കു​ട്ടി ജോ​യ്, നി​മ്യ ഷി​ജു, സു​ജ സ​ഞ്ജീ​വ്‌​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് ന​ഗ​ര​സ​ഭ​യി​ലെ ഇ​തു​വ​രെ​യു​ള്ള ചെ​യ​ര്‍​മാ​ന്‍​മാ​ർ.
എം.​പി. ജാ​ക്‌​സ​ണ്‍ ചെ​യ​ര്‍​മാ​നും ചി​ന്ത ധ​ര്‍​മ​രാ​ജ​ന്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണു​മാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ.

Tags : nattu vishesham Municipal Council

Recent News

Corehub Up