x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്ന​ത്തൂ​ര്‍ പാ​ലത്തിൽ ഇരുന്പുവല സ്ഥാപിക്കുന്നു

വെബ് ഡെസ്ക്
Published: November 4, 2026 11:57 PM IST | Updated: November 4, 2026 11:57 PM IST

കു​ന്ന​ത്തൂ​ര്‍ പാ​ല​ം

ശാ​സ്താം​കോ​ട്ട : ക​ല്ല​ട​യാ​റ്റി​ലേ​ക്ക് ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തു കൂ​ടി​വ​രു​ന്ന​തി​നാ​ല്‍ കു​ന്ന​ത്തൂ​ര്‍ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളി​ല്‍ ഇ​രു​മ്പ് വ​ല​ക​ള്‍ സ്ഥാ​പി​ക്കു​ന്നു. ഇ​തി​നാ​യു​ള്ള ജോ​ലി​ക​ള്‍​ക്കു തു​ട​ക്കം കു​റി​ച്ചു. ഉ​ല്ലാ​സ് കോ​വൂ​ര്‍ എം​എ​ല്‍​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് പി​ഡ​ബ്ല്യു​ഡി കൊ​ട്ടാ​ര​ക്ക​ര സെ​ക്‌ഷന്‍ പാ​ലം വി​ഭാ​ഗ​മാ​ണ് 14 ല​ക്ഷം ചെ​ല​വി​ല്‍ സം​ര​ക്ഷ​ണ​വ​ല പി​ടി​പ്പി​ക്കു​ന്ന​ത്. ഇ​രു​വ​ശ​ങ്ങ​ളി​ലും 150 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ മൂ​ന്ന് മീ​റ്റ​ര്‍ പൊ​ക്ക​ത്തി​ലാ​ണ് ക​മ്പി​ക​ള്‍ നാ​ട്ടി അ​തി​ല്‍ ഇ​രു​മ്പ് വ​ല​ക​ള്‍ ഘ​ടി​പ്പി​ച്ച് സു​ര​ക്ഷി​ത​മാ​ക്കു​ന്ന​ത്. കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​യി​ലു​ണ്ടാ​യ തീ​രു​മാ​ന​വും ഇ​തി​നു സ​ഹാ​യ​ക​ര​മാ​യി.

പാ​ല​ത്തി​ല്‍ അ​പ​ക​ട​വും ആ​ത്മ​ഹ​ത്യ​യും വ​ര്‍​ധി​ക്കു​ന്ന​തി​നാ​ല്‍ ഇ​രു​മ്പു​വ​ല സ്ഥാ​പി​ച്ച് വി​ഷ​യ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും വി​വി​ധ സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​യി​രു​ന്നു. വ​ല സ്ഥാ​പി​ക്കു​ന്ന​തോ​ടെ ആ​റ്റി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​തു ത​ട​യാ​നും വ​ഴി​യൊ​രു​ക്കും.

പാ​ലം മ​ര​ണ​മു​ന​മ്പാ​ണെ​ന്ന ആ​ക്ഷേ​പം നേ​ര​ത്തേ​യു​ള്ള​താ​ണ്. ഏ​റ്റ​വും തി​ര​ക്കു​ള്ള ഭ​ര​ണി​ക്കാ​വ്-​കൊ​ട്ടാ​ര​ക്ക​ര പാ​ത​യി​ല്‍ ക​ല്ല​ട​യാ​റി​ന് കു​റു​കേ​യാ​ണ് പാ​ലം. പൊ​ക്കം​കു​റ​ഞ്ഞ കൈ​വ​രി​ക​ളാ​ണ് ഇ​രു​വ​ശ​ത്തു​മു​ള്ള​ത്. അ​തി​നാ​ല്‍ റോ​ഡി​ല്‍ നി​ന്ന് എ​ളു​പ്പ​ത്തി​ല്‍ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളി​ലേ​ക്ക് ക​യ​റാം. പാ​ലം കാ​ണാ​ന്‍ വ​രു​ന്ന​വ​ര്‍ കൈ​വ​രി​യി​ല്‍ ചാ​രി വ​ശ​ത്തേ​ക്ക് തി​രി​ഞ്ഞാ​ല്‍ ആ​റ്റി​ല്‍ വീ​ഴു​ന്ന സ്ഥി​തി​യു​മു​ണ്ട്. ഇ​രു​വ​ശ​വും ഏ​റെ ആ​ഴം​കൂ​ടി​യ​തു​മാ​ണ്. എ​പ്പോ​ഴും ശ​ക്ത​മാ​യ ഒ​ഴു​ക്കു​ണ്ട്. ആ​റ്റി​ല്‍ വീ​ണാ​ല്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ ക​ഴി​ഞ്ഞാ​വും ആ​ളെ ക​ണ്ടെ​ത്താ​നാ​കു​ക. ഒ​രു​മാ​സ​ത്തി​ല്‍ ഒ​രാ​ളെ​ങ്കി​ലും വീ​ണ് മ​രി​ക്കു​ന്നു​ണ്ട്. വ​ല സ്ഥാ​പി​ച്ച് സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തോ​ടെ ആ​റ്റി​ല്‍​ച്ചാ​ടി​യു​ള്ള മ​ര​ണ​ങ്ങ​ള്‍ ത​ട​യാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Tags :

Recent News

Corehub Up