മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ജല്‍ ജീവന് മിഷന് പദ്ധതി, 14 വാര്‍ഡുകളിലും പൂര്‍ത്തീകരിച്ച മഴവെള്ള സംഭരണികളുടെയും ഉദ്ഘാടനം, ലൈഫ് ഭവന നിര്‍മാണ പദ്ധതിയുടെ താക്കോല്‍ദാനകര്‍മം, ഗുണഭോക്താക്കളുടെ സംഗമം എന്നിവ നാളെ രണ്ടിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോസ് കെ. മാണി എംപി ലൈഫ് ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വഹിക്കും. കെ. ഫ്രാന്‍സിസ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.
പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത്, ജില്ലാ പഞ്ചായത്ത് മെംബര്‍ പി.എം. മാത്യു, മരങ്ങാട്ടുപിള്ളി സഹകരണബാങ്ക് പ്രസിഡന്റ് എം.എം. തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ജോണ്സണ് ജോസഫ് പുളിക്കിയില്‍, പി.എന്‍. രാമചന്ദ്രന്, വൈസ് പ്രസിഡന്റ് ഉഷാ രാജു, മെംബര്‍മാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ജല്‍ ജീവന് മിഷന് പദ്ധതിയുടെ ഭാഗമായി ഹോമിയോ ആശുപത്രിക്ക് സമീപം 6.25 ലക്ഷം ലിറ്റര്‍ മഴവെള്ള സംഭരണി, പാലയ്ക്കാട്ടുമലയില്‍ അഞ്ചു ലക്ഷം ലിറ്റര്‍ മഴവെള്ള സംഭരണി, വിവിധ വാര്‍ഡുകളിലേക്ക് 133.38 കിലോമീറ്റര്‍ പൈപ്പ് ലൈന്‍, 3843 ഗാര്‍ഹിക കണക്ഷന് എന്നിവക്ക് ഉള്‍പ്പെടെ 45.39 കോടി രൂപയ്ക്കുള്ള പണികള്‍ പുരോഗമിച്ചു വരികയാണ്.
ലൈഫ് പദ്ധതിയില്‍ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഭവന നിര്‍മാണ ധനസഹായം നല്‍കുകയും ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും സ്ഥലം വാങ്ങുന്നതിനുള്ള നടപടികള്‍ നടത്തിവരുന്നതായും പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, വൈസ് പ്രസിഡന്റ് ഉഷാ രാജു, പഞ്ചായത്ത് അംഗങ്ങളായ എ. തുളസിദാസ്, നിര്‍മല ദിവാകരന്, സാബു അഗസ്റ്റിന്, ജോസഫ് ജോസഫ്, ലിസി ജോര്‍ജ്, സലിമോള്‍ ബെന്നി, പ്രസീദ സജീവ് എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
Tags : Marangattupilly natuvisesham local news