ഡിസിസി ഓഫീസിൽ ജവഹർലാൽ നെഹ്റുവിന്റെ ഛായാചിത്രത്തിൽ പ്രസിഡന്റ് ടി.ജെ. ഐസക് പുഷ്പാർച്ചന നടത്തുന്നു.
കൽപ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിൽ ജവഹർലാൽ നെഹ്റു അനുസ്മരണം നടത്തി. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. ദീർഘവീക്ഷണത്തോടെയും മാനവികതയിലൂന്നിയ സഹോദര്യത്തിലൂടെയും ജവഹർലാൽ നെഹ്റു രൂപപ്പെടുത്തിയ രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.
ശിശുക്കളെ നെഞ്ചോടുചേർത്ത് ഒരു തലമുറയെത്തന്നെ പൂർണ രാജ്യസ്നേഹമുള്ളവരാക്കി വളർത്തിയെടുത്ത പ്രധാനമന്ത്രിയായിരുന്നു നെഹ്രുവെന്ന് ഐസക് അനുസ്മരിച്ചു. കെപിസിസി അംഗം പി.പി. ആലി അധ്യക്ഷത വഹിച്ചു.
നേതാക്കളായ വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, എം.എ. ജോസഫ്, ജി. വിജയമ്മ, ശോഭനകുമാരി, പോൾസണ്‍ കൂവക്കൽ, ഗിരീഷ് കൽപ്പറ്റ, ഗൗതം ഗോഗുൽദാസ്, അബു ഏലിയാസ്, അരുണ്‍ രവീന്ദ്രൻ, എ. നഷാദ് എന്നിവർ പ്രസംഗിച്ചു.
Tags : Jawaharlal Nehru Local News Wayanad Nattuvishesham