x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊഴിലുറപ്പുപദ്ധതി പേരുമാറ്റം: പ്രതിഷേധസംഗമം


Published: December 19, 2025 07:56 AM IST | Updated: December 19, 2025 07:56 AM IST


പാ​ല​ക്കാ​ട്: ഗാ​ന്ധി​ജി​യു​ടെ നാ​മ​ത്തെ പോ​ലും ഭ​യ​പ്പെ​ടു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ഗാ​ന്ധി​ജി​യു​ടെ പേ​ര് മാ​റ്റു​ന്ന​തി​ലൂ​ടെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞു.


മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽനി​ന്നും ഗാ​ന്ധി​യു​ടെ പേ​ര് നീ​ക്കം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​സം​ഗ​മം സ്റ്റേ​ഡി​യം പ​രി​സ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ര​മ്യ ഹ​രി​ദാ​സ്.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന രാ​ഷ്ട്രീ​യകാ​ര്യ സ​മി​തി സി.​പി. മു​ഹ​മ്മ​ദ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. തു​ള​സി, നേ​താ​ക്ക​ളാ​യ കെ.​എ. ച​ന്ദ്ര​ൻ, വി. ​രാ​മ​ച​ന്ദ്ര​ൻ, തോ​ല​ന്നൂ​ർ ശ​ശി​ധ​ര​ൻ, എ​സ്.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​ദാ​സ്, ക​മ്മു​കു​ട്ടി എ​ട​ത്തോ​ൾ, അ​ജാ​സ് കു​ഴ​ൽ​മ​ന്ദം, കെ.​എ​സ്. ജ​യ​ഘോ​ഷ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​വി. സ​തീ​ഷ്, പി.​കെ. പ്രി​യ കു​മാ​ര​ൻ, പി.​കെ. വാ​സു, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട്,മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ര​മേ​ശ് പു​ത്തൂ​ർ, എ​സ്. സേ​വ്യ​ർ, അ​നി​ൽ ബാ​ല​ൻ, എ​സ്.​എം. താ​ഹ, പി. ​പ്ര​സാ​ദ്, പി.​ആ​ർ. പ്ര​സാ​ദ്, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, എ​സ്. സു​ജാ​ത, പ്ര​ദീ​പ, പ്രീ​ത സു​ധീ​ര​ൻ, ഷ​മീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Protest rally

Recent News

Corehub Up