പെരിക്കല്ലൂരില്‍ ആദരണച്ചടങ്ങില്‍ വോളിബോള്‍ താരം ജോണ്‍ ജോസഫിന് മെമന്റോ നല്കുന്നു.
പെരിക്കല്ലൂര്‍: വോളിബോള്‍ താരം ജോണ്‍ ജോസഫിനെ വോളി ക്ലബും പൗരസമിതിയും ചേര്‍ന്ന് പൊന്നാട അണിയിച്ചും മെമന്റോ നല്‍കിയും ആദരിച്ചു. പൗരസമിതി പ്രസിഡന്റ് ജി.ജി. ഗിരീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. വോളി ക്ലബ് പ്രസിഡന്റ് വി.വി. മനോജ്, സെക്രട്ടറി ജോയി ജോസഫ്, പൗരസമിതി സെക്രട്ടറി ജോഷി ജോണ്‍, ട്രഷറര്‍ ഡാമിന് ജോസഫ്, ബിജു ജോസഫ്, മനോജ് ഉതുപ്പാന്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.കെ. ജോണി, ഓട്ടോറിക്ഷ യൂണിയന് പ്രതിനിധി വിജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
സ്വീകരണം നല്കി
പുല്‍പ്പള്ളി: എവിസി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗവും പൂര്‍വ വിദ്യാര്‍ഥിയുമായ ജോണ്‍ ജോസഫിന് സെന്റ് ജോര്‍ജ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സ്വീകരണം നല്കി. മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര് സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു. മെമന്റോ കൈമാറ്റം അദ്ദേഹം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, പ്രിന്‍സിപ്പല്‍ എം.കെ. സാലി, പിടിഎ പ്രസിഡന്റ് സിദ്ദിഖ് തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Wayanad