മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ വെള്ളരിക്കുണ്ട് മേഖലാതല അമ്മമാരുടെ സംഗമം ‘ജ്വാല 2026’ ഫൊറോന വികാരി ഫാ.ഡോ.ജോണ്സണ് അന്ത്യാംകുളം ഉദ്ഘാടനം ചെയ്യുന്നു.
അട്ടേങ്ങാനം: സീറോ മലബാര്‍ സമുദായ ശക്തീകരണ വര്‍ഷം 2026ന്റെ ഭാഗമായി തലശേരി അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ വെള്ളരിക്കുണ്ട് മേഖലാതല അമ്മമാരുടെ സംഗമം "ജ്വാല 2026' അട്ടേങ്ങാനം സെന്റ് ജൂഡ് ദേവാലയ ഓഡിറ്റോറിയത്തില്‍ വെള്ളരിക്കുണ്ട് ഫൊറോന വികാരി ഫാ.ഡോ. ജോണ്സണ് അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജെസി പനയ്ക്കാത്തോട്ടം അധ്യക്ഷത വഹിച്ചു. ആശ ചാലുപൊയ്കയില്, നിഷ വെട്ടംതടത്തില്‍, തലശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ആനിമേറ്റര്‍ സിസ്റ്റര്‍ ലിന്‍ഡ, മേഴ്സി വാതപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
തലശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോബി കോവാട്ട് ക്ലാസ് നയിച്ചു. വെള്ളരിക്കുണ്ട് മേഖലയിലെ 10 യൂണിറ്റുകള്‍ സംയുക്തമായി കൈയെഴുത്തില്‍ തയാറാക്കിയ സമ്പൂർണ ബൈബിള്‍ സമര്‍പ്പിച്ചു. നൂറിലധികം മാതൃവേദി അമ്മമാര്‍ പങ്കെടുത്തു. മേഖലാ ഡയറക്ടര്‍ ഫാ. ജോസഫ് പാലക്കീല്‍ സ്വാഗതവും മേഖലാ ആനിമേറ്റര്‍ സിസ്റ്റര്‍ അനിത എഫ്സിസി നന്ദിയും പറഞ്ഞു.