തലവടി ജിവിഎച്ച്എസ്എസ് ല്‍ "കലിക 2കെ26' യുവജനോത്സവം ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
എടത്വ: തലവടി ജിവിഎച്ച്എസ്എസില്‍ കലിക 2കെ26 യുവജനോത്സവം നടന്നു. വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുകയും കലാപരമായ മികവ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് യുവജനോത്സവം സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇ. സാജിത, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ജോമോന് ജോസഫ്, ജിഎച്ച്എസ് ഹെഡ്മിസ്ട്രസ് എസ്. സിന്ധു, ജനറല്‍ കണ്‍വീനര്‍ എസ്. സുരാജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
Tags : NattuVishesham DistrictNews