വിമുക്തഭടന്മാർ പ്രതിജ്ഞയെടുക്കുന്നു.
പോത്തൻകോട്: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് അയിരൂപ്പാറ യൂണിറ്റ് കാർഗിൽ വിജയദിനം ആഘോഷിച്ചു. അയിരൂപ്പാറ ശാന്തിപുരം യുദ്ധസ്മാരകത്തിൽ വിമുക്തഭടന്മാർ പുഷ്പചക്രം സമർപ്പിച്ചു പുഷ്പാർച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ആർ. കൃഷ്ണൻനായർ പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി വിജയകുമാരൻ നായർ സത്യപ്രതിജ്ഞ ചൊല്ലി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, സജിത പ്രഭകുമാർ, അജിത വിജയരാജ്, ഗോപിക, യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രതാപചന്ദ്രൻ നായർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിമുക്തഭടന്മാർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Kargil Vijay Diwas NattuVishasham DistrictNews