x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​നാ​ഗ​പ്പ​ള്ളി അ​പ്രോ​ച്ച് റോ​ഡ് വി​ക​സി​പ്പി​ച്ച്് ടാ​ര്‍ ചെ​യ്യു​ന്നു

വെബ് ഡെസ്ക്
Published: October 20, 2026 06:21 AM IST | Updated: October 20, 2026 06:21 AM IST

വീ​തി​കൂ​ട്ടി ടാ​ര്‍ ചെ​യ്ത ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ അ​പ്രോ​ച്ച് റോ​ഡ്.

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ നീ​ണ്ട​ നാ​ള​ത്തെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​യി അ​പ്രോ​ച്ച് റോ​ഡ് വീ​തി​കൂ​ട്ടി ടാ​ര്‍ ചെ​യ്തു. സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​നി ബു​ദ്ധി​മു​ട്ടു​ക​ളി​ല്ലാ​തെ തി​രി​കെ പോ​കാ​ന്‍ ക​ഴി​യും.

റോ​ഡ് ഉ​യ​ര്‍​ത്തി ടാ​റിം​ഗ് ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്കും മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്കും സ്റ്റേ​ഷ​ന്‍റെ മു​ന്‍​വ​ശം വ​രെ എ​ത്തി യാ​ത്ര​ക്കാ​രെ സു​ഗ​മ​മാ​യി ഇ​റ​ക്കി​യ​ശേ​ഷം തി​രി​കെ പോ​കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ റോ​ഡ് വീ​തി കൂ​ട്ടി​യ​ത്. സ്റ്റേ​ഷ​ന്‍റെ മു​ന്‍​വ​ശ​ത്തു​നി​ന്ന് വ​ട​ക്കോ​ട്ടു​ള്ള റോ​ഡ് ഏ​ഴ് മീ​റ്റ​ര്‍ വീ​തി​യി​ല്‍ വി​ക​സി​പ്പി​ച്ച്് ടാ​ര്‍ ചെ​യ്യു​ക​യാ​ണ്. അ​തി​നാ​ല്‍ ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഒ​രേ​സ​മ​യം പ​ര​സ്പ​രം സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്റ്റേ​ഷ​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്താ​യി ഒ​ന്ന​ര ഏ​ക്ക​റോ​ളം വി​സ്തൃ​തി​യി​ല്‍ പു​തി​യ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യും ഒ​രു​ങ്ങു​ന്നു​ണ്ട്.

ആ​കെ ആ​റു കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഒ​ന്ന​ര​ക്കോ​ടി​യോ​ളം​റോ​ഡ് ടാ​റിം​ഗി​നും പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യു​ടെ വി​ക​സ​ന​ത്തി​നു​മാ​യാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്. ഈ ​പ്ര​വൃ​ത്തി​ക​ള്‍ 31-ന​കം പൂ​ര്‍​ത്തി​യാ​ക്കും. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ ന​വീ​ക​ര​ണം, പു​തി​യ ഷെ​ല്‍​ട്ട​റു​ക​ള്‍, ചു​റ്റു​മ​തി​ല്‍, സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണം, ഡി​സ്‌​പ്ലേ ബോ​ര്‍​ഡു​ക​ള്‍, സ്റ്റെ​യി​ന്‍​ലെ​സ് സ്റ്റീ​ല്‍ വാ​ഷ്ബേ​സി​നു​ക​ള്‍ എ​ന്നി​വ​യൊ​ക്കെ പൂ​ര്‍​ത്തി​യാ​ക്കും.

Tags :

Recent News

Corehub Up