ക്രൈസ്തവ വിശ്വാസികൾ ഭക്ത്യാദരപൂർവം കാണുന്ന അന്ത്യഅത്താഴത്തെ വികലമായി ചിത്രീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് എസ്എംവൈഎം എലിക്കുളം യൂണിറ്റ് നടത്തിയ പ്രതിഷേധ
എലിക്കുളം: ക്രൈസ്തവ വിശ്വാസികൾ ഭക്ത്യാദരപൂർവം കാണുന്ന അന്ത്യഅത്താഴത്തെ വികലമായി ചിത്രീകരിച്ച കലാസൃഷ്ടി പ്രദർശിപ്പിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എലിക്കുളം എസ്എംവൈഎം പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കൊച്ചി ബിനാലെയുടെ ഭാഗമെന്ന രീതിയിലാണ് ചിത്രം അവതരിപ്പിച്ചത്.
സാംസ്കാരിക കേരളത്തിന് അപമാനകരമായ ഈ വിഷയത്തിൽ ശക്തമായ അന്വേഷണം നടത്തുന്നതിനോടൊപ്പം ഇനിയും ക്രൈസ്തവ അവഹേളനങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട അധികാരികൾക്കുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.
എലിക്കുളം ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. ജയിംസ് തെക്കുംചേരിക്കുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം യൂണിറ്റ് പ്രസിഡന്റ് റ്റിനു മാത്യു പതിപ്പള്ളിൽ അധ്യക്ഷത വഹിച്ചു. പള്ളി ട്രസ്റ്റി സോജൻ പാലക്കുടിയിൽ, ജെസ്വിൻ പവ്വത്ത്, തോമസ് താഴത്തേടത്ത് എന്നിവർ പ്രസംഗിച്ചു.