കൊല്ലം സഹോദയ ഹിന്ദി ഭാഷോത്സവം ആയൂർ ചെറുപുഷ്പ സ്കൂളിൽ സഹോദയ പ്രസിഡന്റ് ഫാ. ഏബ്രഹാം തലോത്തിൽ ഉദ്ഘാടനം ചെയ്യുന്നു.
ആയൂര്‍ : കൊല്ലം സഹോദയയുടെ നേതൃത്വത്തില്‍ ഹിന്ദി ഭാഷോത്സവം ആയൂര്‍ ചെറുപുഷ്പ സെന്‍ട്രല്‍ സ്കൂളില്‍ നടന്നു. ആറ് വേദികളിലായി 22 ഇനങ്ങളില്‍ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഭാഷോത്സവത്തില്‍ 284 പോയിന്റോടെ ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒന്നാം സ്ഥാനം നേടി. 262 പോയിന്റ് നേടി അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ ഫസ്റ്റ് റണ്ണറപ്പും 177 പോയിന്റ്് നേടി തിരുവനന്തപുരം സര്‍വോദയ സ്കൂള്‍ സെക്കന്റ് റണ്ണറപ്പും നേടി.
ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂള്‍ നാല് കാറ്റഗറികളിലും ഒന്നാം സ്ഥാനവും അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ നാല് കാറ്റഗറികളിലും രണ്ടാം സ്ഥാനവും തിരുവനന്തപുരം സര്‍വോദയ സ്കൂള്‍ ഒന്ന്, രണ്ട്, മൂന്ന് കാറ്റഗറികളില്‍ മൂന്നാം സ്ഥാനവും തിരുവനന്തപുരം വിശ്വദീപ്തി സ്കൂള്‍ കാറ്റഗറി നാലില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രാവിലെ നടന്ന ഹിന്ദി ഭാഷോത്സവം സഹോദയ പ്രസിഡന്റ് ഫാ.ഏബ്രഹാം തലോത്തിൽ ഉദ്ഘാടനം ചെയ്തു. സഹോദയ ജനറൽ സെക്രട്ടറി ഷിബു സക്കറിയ, വൈസ് പ്രസിഡന്റ് ഡോ. ഏബ്രഹാം കരിക്കം, ട്രഷറർ ഫാ.അരുൺ ഏറത്ത് എന്നിവർ പ്രസംഗിച്ചു.