കായണ്ണ കൊളോറുപാറ അങ്കണവാടി കെട്ടിടം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കായണ്ണ കൊളോറുപാറ അങ്കണവാടി കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഇ.സി. സന്തോഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.പി. ബാബു, കെ.സി. ഗാന, എ.ഇ.പി. നിഷ, പി.കെ. രജിത, കെ. രമേശൻ, എ.എസ്. രജീഷ്, പി.വി. സുജീന്ദ്രൻ, പി. ജമീല, കെ.എൻ. സഹദേവൻ, എം.കെ. ബാലകൃഷ്ണൻ, എൻ. ചോയി, സി.ജി. സുരേഷ്, പി.വി. സതി, പി.സി. ഗീത, വി.പി. സത്യൻ, ജോർജ് വെട്ടിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.