x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി തേ​ടി കോ​ന്നി പു​ളി; പെ​രു​മ പ​ര​ത്താ​ൻ കോ​ന്നി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ്


Published: June 20, 2026 04:21 AM IST | Updated: June 20, 2026 04:21 AM IST

നാ​ട്ടു ച​ന്ത കോ​ന്നി ഗ്രൂ​പ്പ് വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ന്‍റെ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​

പ​ത്ത​നം​തി​ട്ട: കോ​ന്നി മ​ല​യോ​ര​ങ്ങ​ളി​ലെ കു​ടം​പു​ളി​യും പി​ഴു​പു​ളി​യും അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ലും ഇ​ടം തേ​ടു​ന്നു. കോ​ന്നി​യി​ലെ പു​ളി മേ​ന്മ​യെ കു​റി​ച്ചു​ള്ള ഖ്യാ​തി ഏ​റെ​യാ​ണെ​ങ്കി​ലും ശു​ദ്ധ​വും ഗു​ണ​മേ​ന്മ​യേ​റി​യ​തു​മാ​യ ഈ ​ഉ​ത്പ​ന്നം മ​റ്റി​ട​ങ്ങ​ളി​ൽ അ​ത്ര സു​ല​ഭ​മ​ല്ല. അ​തി​ന്‍റെ കു​റ​വ് നി​ക​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ ഒ​രു പ​ടി​കൂ​ടി ക​ട​ക്കു​ക​യാ​ണ് കോ​ന്നി കേ​ന്ദ്ര​മാ​ക്കി ആ​രം​ഭി​ച്ച നാ​ട്ടു​ച​ന്ത- കോ​ന്നി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ്.

കു​ടം​പു​ളി മാ​ത്ര​മ​ല്ല, പി​ഴു​പു​ളി​യും ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​വി‌​ടെ​യും എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു വെ​ബ്സൈ​റ്റാ​ണ് ഗ്രൂ​പ്പി​ന്‍റെ പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​യാ​യ അ​മ്പി​ളി പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡം​ഗ​വും കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പ്ലാ​വി​ള​യി​ലി​ന്‍റെ ഭാ​ര്യ​യുമാണ് അ​മ്പി​ളി. www.konnispices.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ കോ​ന്നി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​വ ശേ​ഖ​രി​ച്ച് വി​പ​ണ​നം ചെ​യ്യു​ക​യാ​ണ് ഈ ​ചെ​റു​കി​ട സം​രം​ഭ​ത്തി​ന്‍റെ പ​ദ്ധ​തി.

വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും കാ​ർ​ഷി​ക വി​ക​സ​ന ക​ർ‍​ഷ​ക ക്ഷേ​മ വ​കു​പ്പും കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യും കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം സ​ദാ​ന​ന്ദ​പു​ര​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

കാ​ല​ങ്ങ​ളോ​ളം കേ​ടു​കൂ‌​ടാ​തെ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ എ​ണ്ണ​യും ഉ​പ്പും ചേ​ർ​ത്ത് ഉ​ണ​ക്കു​ന്ന​വ, ചേ​രി​ൽ പു​ക​യ​ത്ത് ഉ​ണ​ക്കു​ന്ന​വ, എ​ണ്യും ഉ​പ്പും ചേ​ർ​ക്കാ​തെ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന​വ, ഡ്ര​യ​റി​ൽ​വ​ച്ച് ത​യാ​റാ​ക്കു​ന്ന​ത്, മ​യ​മു​ള്ള​ത്, തോ​ട് ക​ട്ടി​യു​ള്ള കു​ടം​പു​ളി ഇ​ങ്ങ​നെ ആ​വ​ശ്യ​ക്കാ​രു​ടെ ഇ​ഷ്ട​മ​നു​സ​രി​ച്ചു​ള്ള ഉ​ത്പ​ന്നം തെ​ര​ഞ്ഞെ​ടു​ക്കാ​നാ​കു​മെ​ന്ന് അ​മ്പി​ളി പ്ര​വീ​ൺ പ​റ​യു​ന്നു.

അ​ഞ്ച് വ​ർ​ഷം മു​മ്പ് കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പാ​യി തു​ട​ങ്ങി​യ ഈ ​കോ​ന്നി പു​ളി സം​രം​ഭം ട്രേ​ഡ് മാ​ർ​ക്ക് ല​ഭ്യ​മാ​ക്കി വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നും അ​ന്താ​രാ​ഷ്‌​ട്ര ഓ​ൺ​ലൈ​ൻ വി​പ​ണി​ക​ളു​മാ​യി പ​ങ്കു​ചേ​രു​ന്ന​തി​നു​മു​ള്ള ശ്ര​മ​ത്തി​ലാ​ണ് നാ​ട്ടു​ച​ന്ത ഗ്രൂ​പ്പ്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up