x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​പ്പാ​റ-​കൊ​ട​വ​ലം റോ​ഡ് ത​ക​ർ​ച്ച​യി​ൽ

വെബ്ഡെസ്ക്
Published: November 8, 2026 07:29 AM IST | Updated: November 8, 2026 07:29 AM IST

ത​ക​ർ​ന്നു​കി​ട​ക്കു​ന്ന കോ​ട്ട​പ്പാ​റ-​കൊ​ട​വ​ലം റോ​ഡ്

അ​മ്പ​ല​ത്ത​റ: പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​പ്പാ​റ​യി​ൽ​നി​ന്ന് കൊ​ട​വ​ല​ത്തേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ച്ച​യി​ൽ. ടാ​റിം​ഗ് ഇ​ള​കി കു​ഴി​ക​ൾ നി​റ​ഞ്ഞു​കി​ട​ന്നി​രു​ന്ന റോ​ഡി​ന്‍റെ റീ ​ടാ​റിം​ഗി​ന് ഒ​രു​വ​ർ​ഷം മു​മ്പ് ടെ​ൻ​ഡ​റാ​യ​താ​യി​രു​ന്നു. എ​ന്നാ​ൽ ക​രാ​റു​കാ​ര​ൻ പാ​തി​വ​ഴി​യി​ൽ പ​ണി നി​ർ​ത്തി​പ്പോ​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്.

ഇ​പ്പോ​ൾ പ​ടാ​ങ്കോ​ട് വ​ള​വി​നു സ​മീ​പം റോ​ഡി​ന്‍റെ പ​കു​തി ഭാ​ഗ​ത്തു മാ​ത്ര​മാ​ണ് ടാ​റിം​ഗ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. മ​റ്റു പ​ല ഭാ​ഗ​ങ്ങ​ളി​ലും ആ​ഴ​മേ​റി​യ കു​ഴി​ക​ളാ​ണ്. കു​ഴി​ക​ളി​ൽ വീ​ഴാ​തെ വെ​ട്ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ശ​ങ്ങ​ളി​ലെ താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്.

ഓ​വു​ചാ​ൽ നി​ർ​മാ​ണ​വും വ​ശ​ങ്ങ​ളി​ലെ കോ​ൺ​ക്രീ​റ്റിം​ഗ് ജോ​ലി​ക​ളും മാ​ത്ര​മാ​ണ് ക​രാ​റു​കാ​ര​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ടാ​റിം​ഗ് ജോ​ല​തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് പ​ണി നി​ർ​ത്തി​പ്പോ​വു​ക​യാ​യി​രു​ന്നു. ടാ​റി​ന്‍റെ​യും മ​റ്റ് അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ​യും വി​ല​ക്ക​യ​റ്റ​മാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്. ടാ​റി​ന്‍റെ വി​ല കൂ​ട്ടി​ന​ൽ​കാ​തെ പ​ണി തു​ട​രാ​നാ​വി​ല്ലെ​ന്നാ​ണ് നി​ല​പാ​ട്.

സ്കൂ​ൾ ബ​സു​ക​ളു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡി​ന്‍റെ ത​ക​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ എ​ത്ര​യും​പെ​ട്ടെ​ന്ന് ന​ട​പ​ടി​ക​ളാ​യി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ​സ​മ​രം തു​ട​ങ്ങാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

 

Tags : Road in a Damaged nattuvishesham district news deepika news

Recent News

Corehub Up