x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ചു

വെബ് ഡെസ്ക്
Published: October 20, 2026 06:18 AM IST | Updated: October 20, 2026 06:18 AM IST

പാ​റ​ശാ​ല കാ​രാ​ളി വ​ള​വി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് കാ​ര്‍ ത​ക​ര്‍​ന്ന നി​ല​യി​ല്‍.

പാ​റശാ​ല: കെഎ​സ്ആ​ർടി​സി ബ​സ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പാ​റ​ശാ​ല​യ്ക്കു സ​മീ​പം കാ​ര​ളി​യി​ലാ​യിരുന്നു സം​ഭ​വം. നെ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ശ​ശി (74), ജ​യ​ശ്രീ (65), ര​വി (80), മ​ഞ്ജു (45), ആ​ശ (68) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ളി​യി​ക്കാ​വി​ള​യി​ൽനി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വി​ഴി​ഞ്ഞം ഡി​പ്പോ​യി​ലെ ബ​സും മാ​ർ​ത്താ​ണ്ഡം ഭാ​ഗ​ത്തേ​ക്കും പോ​കു​ക​യ​റു​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പ​രിക്കേ​റ്റ​വ​രെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Tags :

Recent News

Corehub Up