x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​തെ കെ​എ​സ്ആ​ര്‍​ടി​സി എ​ട​ത്വ ഡി​പ്പോ; യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍

വെബ് ഡെസ്ക്
Published: November 4, 2026 11:38 PM IST | Updated: November 4, 2026 11:38 PM IST

എ​ട​ത്വ ഡി​പ്പോ​യി​ലെ മ​ര​ത്ത​ണ​ലി​ല്‍ ബസ് കാത്തുനി​ല്‍​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍.

എ​ട​ത്വ: അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​തെ കെ​എ​സ്ആ​ര്‍​റടി​സി എ​ട​ത്വ ഡി​പ്പോ. ബ​സ് കാ​ത്തുനി​ല്‍​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍. കു​ട്ട​നാ​ട്ടി​ലെ ഏ​ക കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യാ​യ എ​ട​ത്വ​യി​ലാ​ണ് യാ​ത്ര​ക്കാ​ര്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. കാ​ല്‍ ഒ​ടി​ഞ്ഞ ക​സേ​ര​ക​ള്‍ മാ​ത്ര​മു​ള്ള കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കാ​റി​ല്ല.

മ​ര​ത്ത​ണ​ലാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​ശ്ര​യം. മ​ര​ത്ത​ണ​ലി​ല്‍ നി​ല്‍​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ മേ​ല്‍ പ​ക്ഷി​ക​ള്‍ കാ​ഷ്ഠി​ക്കു​ന്ന​ത് പ​തി​വാ​ണ്. രാ​ത്രി​യി​ലും പ​ക​ലും തെ​രു​വുനാ​യ്ക്ക​ളെ പേ​ടി​ച്ചാ​ണ് യാ​ത്ര​ക്കാ​ര്‍ ബ​സ് കാ​ത്തു നി​ല്‍​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം പ​ല യാ​ത്ര​ക്കാ​ര്‍​ക്കും നാ​യ്ക്ക​ളു​ടെ ക​ടി ഏ​റ്റി​ട്ടു​ണ്ട്. മ​ഴ​പെ​യ്താ​ല്‍ ഡി​പ്പോ വെ​ള്ള​ത്തി​ല്‍ മു​ങ്ങും. ഇ​തോ​ടെ യാ​ത്ര​ക്കാ​ര്‍​ക്ക് ബ​സി​ല്‍ ക​യ​റാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ പ​ദ്ധ​തി​യി​ല്‍ ക​പ്പ​ല്‍ യാ​ത്ര വ​രെ ഒ​രു​ക്കു​ന്ന ഡി​പ്പോ, യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്ക് യാ​തൊ​രു പ​രി​ഹാ​ര​വും കാ​ണു​ന്നി​ല്ല.

1998 ഒ​ക്ടോ​ബ​ര്‍ 18ന് ​ആ​രം​ഭി​ച്ച എ​ട​ത്വ ഡി​പ്പോ സ്വ​ത​ന്ത്ര ഡി​പ്പോ​യാ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. എ​ന്നാ​ല്‍, പി​ന്നീ​ട് സ​ബ് ഡി​പ്പോ​യാ​യി ത​രംതാ​ഴ്ത്തി. നി​ല​വി​ല്‍ വെ​റു​മൊ​രു ഓ​പ്പ​റേ​റ്റിം​ഗ് സെന്‍റര്‍ ആ​യി​ട്ടാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഓ​ഫീ​സാ​യി പ​ണി​ക​ഴി​പ്പി​ച്ച കെ​ട്ടി​ട​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​രി​ക്കാ​നോ വി​ശ്ര​മി​ക്കാ​നോ സൗ​ക​ര്യ​ങ്ങ​ളി​ല്ല. ഡി​പ്പോ​യി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍ പെ​രി​വെ​യി​ല​ത്തും മ​ഴ​യ​ത്തും മ​ര​ച്ചു​വ​ട്ടി​ല്‍ നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് പ്ര​തി​ദി​നം ഡി​പ്പോ​യി​ലെ​ത്തു​ന്ന​ത്.
കൂ​ടാ​തെ ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​ലും എ​ട​ത്വ പ​ള്ളി​യി​ലു​മെ​ത്തു​ന്ന നി​ര​വ​ധി ഇതര സം​സ്ഥാ​ന തീ​ര്‍​ഥാ​ട​ക​രും എ​ട​ത്വ ഡി​പ്പോ​യി​ല്‍ എ​ത്തു​ന്നു​ണ്ട്. അ​ടി​സ്ഥാ​ന വി​ക​സ​നം ആ​വ​ശ്യ​പ്പെ​ട്ട് എ​ട​ത്വ വി​ക​സ​നസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് തോ​മ​സ് കെ. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 75 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​ര്യാ​പ്ത​മാ​യി​രു​ന്നി​ല്ല.

ഡി​പ്പോ​യെ ഒ​രു സ്വ​ത​ന്ത്ര ഡി​പ്പോ​യാ​ക്കി മാ​റ്റ​ണ​മെ​ന്നും ഡി​പ്പോ​യി​ല്‍ നി​ന്നും മു​ന്‍​പു​ണ്ടാ​യി​രു​ന്ന ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും, എ​ട​ത്വ-​നാ​ഗ​ര്‍​കോ​വി​ല്‍, എ​ട​ത്വ-​ക​ന്യാ​കു​മാ​രി, എ​ട​ത്വ-​കോ​യ​മ്പ​ത്തൂ​ര്‍ എ​ന്നീ സൂ​പ്പ​ര്‍​ഫാ​സ്റ്റ് സ​ര്‍​വീ​സു​ക​ളും ആ​ല​പ്പു​ഴ​യി​ല്‍നി​ന്നും തി​രു​വ​ല്ല​യി​ല്‍ നി​ന്നും രാ​ത്രി പത്തിനു​ണ്ടാ​യി​രു​ന്ന ഓര്‍​ഡി​ന​റി സ​ര്‍​വീ​സും പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും എ​ട​ത്വ വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up