തൊടുപുഴ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും തൊടുപുഴയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ ജില്ലാ പ്രസിഡന്റ് ഐവാന്‍ സെബാസ്റ്റ്യന്‍ പതാക ഉയര്‍ത്തും.
തുടര്‍ന്ന് രാജീവ് ഭവനില്‍ ഇടതുഭരണത്തില്‍ അവഗണിക്കപ്പെടുന്ന പെന്ഷന് സമൂഹം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എസ്. ഹസന്‍കുട്ടി വിഷയാവതരണം നടത്തും. തുടര്‍ന്ന് ജില്ലാ കൗണ്‍സില്‍ യോഗം നടക്കും.
22ന് രാവിലെ 9.30ന് തൊടുപുഴ തെനംകുന്ന് റോഡില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം ഗാന്ധിസ്ക്വയറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിക്കും.
കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എസ്. അശോകന്, നിഷ സോമന്, സ്വാഗതസംഘം വൈസ് ചെയര്മാന് എന്‍.ഐ. ബെന്നി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ്, ടി.ജെ. പീറ്റര്‍ എന്നിവര്‍ പ്രസംഗിക്കും. 11.30ന് ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധന് ഉദ്ഘാടം ചെയ്യും.
സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് ഗുരുക്കള്‍, നേതാക്കളായ പി. ഗോപാലകൃഷ്ണന് നായര്‍, തെങ്ങുംകോട് ശശി, ടി.എം. സലിം എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നു നടക്കുന്ന വനിതാ സമ്മേളനത്തില്‍ വനിതാഫോറം ജില്ലാ പ്രസിഡന്റ് വി.കെ. കിങ്ങിണി, ടി. വനജ, അല്‍ഫോന്‍സാ ജോസഫ്, ഡാലി തോമസ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് തദ്ദേശതെരഞ്ഞെടുപ്പില്‍ വിജയികളായ കെഎസ്എസ്പിഎ അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കും.
സംഘടനാ ചര്‍ച്ചയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജി അധ്യക്ഷത വഹിക്കും. 2.30ന് നടക്കുന്ന സുഹൃദ് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.എ. മാത്യു ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഐവാന്‍ സെബാസ്റ്റ്യന്‍, ടി.ജെ. പീറ്റര്‍, കെ.എസ്. ഹസന്‍കുട്ടി, ഷെല്ലി ജോണ്‍, ജയ്സണ്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Tags : KSSPA nattuvisesham local news