x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മതിയായ സൗ​ക​ര്യ​ങ്ങ​ളി​ല്ല; വ​ല​ഞ്ഞ് പു​ന​ലൂ​രിലെ റെ​യി​ൽ​വേ പൊലി​സു​കാ​ർ

വെബ് ഡെസ്ക്
Published: November 5, 2026 12:00 AM IST | Updated: November 5, 2026 12:00 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: പു​ന​ലൂ​രി​ലെ റെ​യി​ൽ​വേ പൊലിസ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ടു​ത്ത ദു​രി​ത​ത്തി​ൽ. സ്റ്റേ​ഷ​നി​ലെ മു​റി​ക​ളെ​ല്ലാം വ​ള​രെ ചെ​റു​ത്. ഈ ​കു​ടു​സു​മു​റി​ക​ളി​ൽ നി​ന്നു​തി​രി​യാ​നി​ട​മി​ല്ല. നി​ല​വി​ൽ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ട് അ​ര​നൂ​റ്റാ​ണ്ടാ​യി. ആ​ധു​നി​ക​സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ ധാ​രാ​ളം ന​ട​ന്നെ​ങ്കി​ലും ഒ​ന്നും ഇ​തു​വ​രെ പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ല. മു​പ്പ​തു പൊലിസു​കാ​രാ​ണ് ഈ ​സ്റ്റേ​ഷ​നി​ലു​ള്ള​ത്.
പു​ന​ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ള​പ്പി​ലാ​ണ് പൊലിസ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ലം-​ചെ​ങ്കോ​ട്ട പാ​ത​യി​ലെ​യും തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം പാ​ത​യി​ലെ​യും തീ​വ​ണ്ടി​ക​ളി​ൽ ഡ്യൂ​ട്ടി നോ​ക്കു​ന്നു.

ത​ക​ര​ഷീ​റ്റ് മേ​ഞ്ഞ ഈ ​പ​ഴ​യ​കെ​ട്ടി​ട​ത്തി​ൽ സു​ര​ക്ഷ​യോ സൗ​ക​ര്യ​ങ്ങ​ളോ തീ​രെ​യി​ല്ല. പ്രാ​ഥ​മി​ക​കൃ​ത്യം നി​ർ​വ​ഹി​ക്കാ​നു​ള്ള സൗ​ക​ര്യം​പോ​ലും അ​പ​ര്യാ​പ്തം.  അ​ര​നൂ​റ്റാ​ണ്ടി​നി​ടെ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. സ്റ്റേ​ഷ​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്‌.

ഇ​തേ​സ​മ​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ​ത്ത​ന്നെ കു​ടു​സു​മു​റി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന, റെ​യി​ൽ​വേ സം​ര​ക്ഷ​ണ​സേ​നാ ഔ​ട്ട്‌​പോ​സ്റ്റി​ന്, അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി 92 ല​ക്ഷം രൂ​പ അ​ട​ങ്ക​ലി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഔ​ട്ട്‌​പോ​സ്റ്റ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റും.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്നു​വ​രു​ന്ന പു​ന​ർ​നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്താ​ൻ മ​ധു​ര ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ​ക്കൊ​പ്പം ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 24-ന് ​പു​ന​ലൂ​രി​ലെ​ത്തി​യ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി, പൊലിസ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം സ​ന്ദ​ർ​ശി​ച്ച് പ​രി​മി​തി​ക​ൾ ക​ണ്ട​റി​ഞ്ഞി​രു​ന്നു.
നി​ല​വി​ലെ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി ആ​ധു​നി​ക​സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് അ​ഞ്ചു​കോ​ടി​യോ​ളം രൂ​പ​യു​ടെ പ​ദ്ധ​തി റെ​യി​ൽ​വേ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​നു താ​മ​സി​യാ​തെ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags :

Recent News

Corehub Up