x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടു​ത്തു​രു​ത്തി ഗ​വ​. വി​എ​ച്ച്എ​സ്എ​സി​ല്‍ ഭാ​ഷാ​ദി​നാ​ച​ര​ണം

വെബ് ഡെസ്ക്
Published: November 3, 2026 11:23 PM IST | Updated: November 3, 2026 11:23 PM IST

ക​ടു​ത്തു​രു​ത്തി ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന ഭാ​ഷാ​ദി​നാ​ച​ര​ണം

ക​ടു​ത്തു​രു​ത്തി: മ​ല​യാ​ള ഭാ​ഷാ​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ക​ടു​ത്തു​രു​ത്തി ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ആ​ച​രി​ച്ചു. ഭാ​ഷാ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ഗ​വ​ണ്‍​മെ​ന്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ളി​ല്‍ വാ​യ​ന​മൂ​ല സ​ജ്ജീ​ക​രി​ച്ചു പു​സ്ത​ക​ങ്ങ​ള്‍ കൈ​മാ​റി.

സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു​ക്കി​യ വാ​യ​ന​മൂ​ല​യു​ടെ ഉ​ദ്ഘാ​ട​നം ക​വി​യും അ​ധ്യാ​പ​ക​നും ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളു​മാ​യ പ്ര​ഫ ജോ​ര്‍​ജ് തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് ഡോ. ​യു. ഷം​ല​യ്ക്കു പു​സ്ത​ക​ങ്ങ​ള്‍ കൈ​മാ​റി നി​ര്‍​വ​ഹി​ച്ചു.

കെ​എ​സ്എ​സ്പി​യു ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ച്ചി​താ​ന​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്എ​സ്പി​യു കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി യു.​ച​ന്ദ്ര​ശേ​ഖ​ര​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ. ​പ​ത്രോ​സ്, സാം​സ്‌​കാ​രി​ക വേ​ദി ക​ണ്‍​വീ​ന​ര്‍ സാ​ബു ഐ​സ​ക്ക് , യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി ടി.​വാ​സ​പ്പ​ൻ, ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി.​പ്ര​സാ​ദ്, പി.​എം. ശ​ശി, പി.​വി. വ​ര്‍​ക്കി, വി.​എം. ദേ​വ​രാ​ജ​ൻ, കെ.​ടി. ഉ​ഷ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ടി.​കെ. ഗോ​പി, എം.​എ​സ്. സു​കു​മാ​ര​ൻ, പി.​മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Tags :

Recent News

Corehub Up