x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേര​ള​ത്തെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ച്ച​ത് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രു​ക​ള്‍: പി​ണ​റാ​യി വി​ജ​യ​ന്‍


Published: October 27, 2025 11:43 PM IST | Updated: October 27, 2025 11:43 PM IST

പു​ന്ന​പ്ര വ​യ​ലാ​ര്‍ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍​ പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

ചേ​ര്‍​ത്ത​ല: എ​ഡി​എ​ഫ് സ​ര്‍​ക്കാ​രു​ക​ളു​ടെ ഭ​ര​ണ​കാ​ല​ത്തെ നേ​ട്ട​ങ്ങ​ളാ​ണ് കേ​ര​ള​ത്തെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. പു​ന്ന​പ്ര-​വ​യ​ലാ​ര്‍ സ​മ​ര വാ​ര്‍​ഷി​ക വാ​രാ​ച​ര​ണ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മന്ത്രി.

കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ ന​ട​ന്നി​ട്ടു​ള്ള യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ന​ട​ന്ന​ത് കെ​ടു​കാ​ര്യ​സ്ഥ​ത​ക​ള്‍ മാ​ത്ര​മാ​ണ്. വി​വേ​കാ​ന​ന്ദ​ന്‍ ഒ​രു​കാ​ല​ത്ത് ഭ്രാ​ന്താ​ല​യം എ​ന്നു​വി​ളി​ച്ച കേ​ര​ളം ഇ​ന്ന​ത്തെ പു​രോ​ഗ​തി​യി​ലേ​ക്ക് എ​ത്തി​യ​തി​നു​മു​ന്നി​ല്‍ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ളാ​ണ്. ന​വോ​ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ക​മ്യൂ​ണി​സ്റ്റു​കാ​ര്‍ ന​ല്‍​കി​യ പി​ന്തു​ണ​യും കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് വ​ഴി​യൊ​രു​ക്കി.

കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ ത​ന്നെ സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ചൂ​ര​ല്‍​മ​ല​യി​ല്‍ ജ​നു​വ​രി​യി​ല്‍ മാ​തൃ​കാ​ടൗ​ണ്‍​ഷി​പ്പ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം, മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​ന്‍, കെ.​ രാ​ജ​ന്‍, പി. ​പ്ര​സാ​ദ്, സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ തോ​മ​സ് ഐ​സ​ക്, സി.​എ​സ്.​ സു​ജാ​ത, സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ടേറിയ​റ്റം​ഗം കെ. ​പ്ര​കാ​ശ് ബാ​ബു, ദേ​ശീ​യ നി​ര്‍​വാ​ഹ​ക​സ​മി​തി​യം​ഗം പി.​ സ​ന്തോ​ഷ് കു​മാ​ര്‍ എം​പി എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.

Tags : : Pinarayi Vijayan nattuvishesham local news

Recent News

Corehub Up