x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്സോ കേ​സ് പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 1.75 ല​ക്ഷം പി​ഴ​യും

വെബ്ഡെസ്ക്
Published: November 3, 2026 12:04 AM IST | Updated: November 3, 2026 12:04 AM IST

ജൈ​മോ​ൻ

പ​ത്ത​നം​തി​ട്ട: പ​തി​നാ​ലു​കാ​രി​യെ ലോ​ഡ്ജി​ലെ​ത്തി​ച്ച് ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ ഒ​ന്നാം പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും 1.75 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് പ​ത്ത​നം​തി​ട്ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി.

പീ​ഡ​ന​ത്തി​ന് സ​ഹാ​യം ചെ​യ്ത ര​ണ്ടാം പ്ര​തി​യാ​യ സ്ത്രീ​ക്ക് ആ​റു​മാ​സം ക​ഠി​ന​ത​ട​വും 1,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ഒ​ന്നാം പ്ര​തി​ക്ക് മ​റ്റ് വ​കു​പ്പു​ക​ളി​ലാ​യി എ​ട്ടു​വ​ർ​ഷം അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണം. പ​ത്ത​നം​തി​ട്ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി ടി. ​മ​ഞ്ജി​ത്തി​ന്‍റേ​താ​ണ് വി​ധി.

റാ​ന്നി അ​ങ്ങാ​ടി ഉ​ന്ന​ക്കാ​വ് പ​ള്ളി​ന​ട​യി​ൽ ജൈ​മോ​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. പെ​ൺ​കു​ട്ടി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ന്ന​തി​നാ​യി സ​ഹാ​യ​ങ്ങ​ൾ ചെ​യ്ത തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​നി ദീ​പ​യാ​ണ് ര​ണ്ടാം പ്ര​തി.

2024 സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​ത്ത​നം​തി​ട്ട പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി. എ​സ്എ​ച്ച്ഒ ഷി​ബു കു​മാ​റും സം​ഘ​വു​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ന്നാം പ്ര​തി​യാ​യ ജൈ​മോ​ൻ വി​വി​ധ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം, വ​ധ​ശ്ര​മം, പോ​ക്സോ തു​ട​ങ്ങി​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 21 ഓ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.നി​ര​വ​ധി ത​വ​ണ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ഇ​യാ​ൾ മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ നി​ല​വി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ്.​പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ റോ​ഷ​ൻ തോ​മ​സ് ഹാ​ജ​രാ​യി.

Tags :

Recent News

Corehub Up