ലോൺ വിതരണ ഉദ്ഘാടനം നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റും എൻ എസ് എസ് ഡയറക്ടർ ബോർഡ് മെമ്പറുമായ അഡ്വ.വി എ ബാബുരാജ് നിർവഹിക്കുന്നു
നെടുമങ്ങാട്: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിൽപ്പെട്ട മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ഫെഡറൽ ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 3.25 കോടി രൂപ ലിങ്കേജ് ലോണായി വിതരണം ചെയ്തു. ലോൺ വിതരണ ഉദ്ഘാടനം നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റും എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറുമായ അഡ്വ.വി.എ.ബാബുരാജ് നിർവഹിച്ചു.
താലൂക്ക് യൂണിയൻ സെക്രട്ടറി ഐ.വി.ഷിബുകുമാർ, എൻ എസ് എസ് ഇൻസ്പെക്ടർ എം.ഒ.മനോജ്, ഫെഡറൽ ബാങ്ക് നെടുമങ്ങാട് ബ്രാഞ്ച് മാനേജർ അൻസു തങ്കം ജോസഫ്, മന്നം സോഷ്യൽ സർവീസ് സൊസൈറ്റി കോർഡിനേറ്റർ ടി.ബി.ബാലരാമചന്ദ്രൻ നായർ, യൂണിയൻ കമ്മറ്റിയഗംങ്ങൾ, ഫെഡറൽ ബാങ്ക് മൈക്രോ ക്രെഡിറ്റ് ഓഫീസർമാരായ അതുൽ, സൗമ്യ, രാജി എന്നിവർ സന്നിഹിതരായിരുന്നു.