x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പു​ഴ​ക​ളി​ലെ മ​ണ​ൽ​വാ​രാ​ൻ അ​നു​മ​തി ന​ൽ​ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

വെബ് ഡെസ്ക്
Published: August 18, 2026 03:26 AM IST | Updated: August 18, 2026 03:26 AM IST

പ്രതീകാത്മക ചിത്രം

ത​ല​ശേ​രി: തോ​ടു​ക​ളി​ലും പു​ഴ​ക​ളി​ലും ഡാ​മു​ക​ളി​ലും അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ​ൽ വാ​രി ലേ​ലം ചെ​യ്യാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന അ​തി​തീ​വ്ര മ​ഴ​യി​ൽ ഉ​രു​ൾ​പൊ​ട്ടി വ​രു​മ്പോ​ൾ തോ​ടു​ക​ളും പു​ഴ​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളും സ്ഥ​ല​ങ്ങ​ളും ന​ശി​ക്കാ​നു​മി​ട​യാ​കു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യം ഏ​റെ​യും സം​ഭ​വി​ക്കു​ന്ന​ത് തോ​ടു​ക​ളി​ലും പു​ഴ​ക​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലും ചെ​ളി​യും മ​ര​ങ്ങ​ളും മ​റ്റും സൃ​ഷ്ടി​ക്കു​ന്ന ത​ട​സ​ങ്ങ​ൾ കാ​ര​ണ​മാ​ണ്.

അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലും ചെ​ളി​യും ഇ​ല്ലാ​താ​യാ​ൽ വെ​ള്ള​മൊ​ഴു​ക്ക് സു​ഗ​മ​മാ​കും. പ​ല​യി​ട​ങ്ങ​ളി​ലും പു​ഴ​യു​ടെ ന​ടു​വി​ലാ​യു​ള്ള മ​ര​ങ്ങ​ളും കാ​ടു​ക​ളും നീ​ക്കം ചെ​യ്ത് വെ​ള്ള​മൊ​ഴു​ക്കി​ന്‍റെ ത​ട​സ​മി​ല്ലാ​താ​ക്കി​യാ​ൽ ക​ര​യി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യു​ള്ള നാ​ശ​ങ്ങ​ളും ഇ​ല്ലാ​താ​കു​മെ​ന്നും ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ ഈ ​വ​സ്തു​ത മ​ന​സി​ലാ​ക്കി തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​ത് ക്വാ​റി മാ​ഫി​യ​ക​ളെ സ​ഹാ​യി​ക്കാ​നാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​തി​ൽ തെ​റ്റു​പ​റ​യാ​നാ​കി​ല്ല. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പു​ഴ​ക​ളി​ലെ മ​ണ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മ്പോ​ൾ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നാ​കും. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ക​ല്ലും മ​ണ്ണും ത​ടി​ക​ളും ഒ​ഴു​കി​വ​ന്നു നി​റ​ഞ്ഞ നി​ല​യി​ലാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ഇ​വ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​മ്മി ആ​യി​ത്ത​മ​റ്റം, ട്ര​ഷ​റ​ർ സു​രേ​ഷ് ജോ​ർ​ജ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജെ​യ്സ​ൺ അ​ട്ടാ​റി​മാ​ക്ക​ൽ, ജോ​സ​ഫ് മാ​ത്യു കൈ​ത​മ​റ്റം, ബ്രൂ​സി​ലി മൂ​ഴി​യി​ൽ, ബി​ജു മ​ണ്ഡ​പ​ത്തി​ൽ, ജോ​ളി എ​രി​ഞ്ഞേ​രി​യി​ൽ, ബെ​ന്നി ജോ​ൺ ചേ​രി​ക്ക​ത​ട​ത്തി​ൽ, ബി​ജു ഒ​റ്റ​പ്ലാ​ക്ക​ൽ, ജോ​ർ​ജ് കാ​നാ​ട്ട്, പി.​എം. ജോ​സ്, മാ​ത്യു വ​ള്ളോം​കോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Catholic Congress

Recent News

Corehub Up