ഓട്ടപ്പാലം, മണ്ടോപ്പാറ മേഖലയിൽ കാട്ടാനകളെ തുരത്താൻ ഇന്നലെയെത്തിയ വനംവകുപ്പിന്റെ ആർആർടി സംഘം.
കൂരാച്ചുണ്ട്:കൂരാച്ചുണ്ട് കാട്ടാനകൾ ഇറങ്ങുന്ന റിസർവോയറിനോട് ചേർന്നുള്ള ഇറിഗേഷൻ റോഡിന്റെ മഠത്തിനാൽ താഴെ ബണ്ട് റോഡ് തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ എന്നിവരിറങ്ങി കാട് വെട്ടിത്തെളിച്ചു.
ഇറിഗേഷൻ റോഡിൽ കാടു മൂടിയും മരങ്ങൾ വീണു റോഡ് തടസമായത് മൂലം വനം വകുപ്പ് സംഘത്തിന് പട്രോളിങ് നടത്താൻ സാധിക്കാത്ത സാഹചര്യത്തെ തുടർന്നാണ് കാടുവെട്ടി നീക്കിയത് പഞ്ചായത്ത് അംഗങ്ങളായവി.കെ. ഹസീന, പ്രബീഷ് തളിയോത്ത്, എൻ.കെ.കുഞ്ഞമ്മദ് എന്നിവരും നാട്ടുകാരായ എ.സി.രാമകൃഷ്ണൻ, മാത്യൂ ആന്റൊ,കർഷകരായ വേങ്ങത്താനത്ത് ജോയി, മരോട്ടിക്കുഴി ജോയി തുടങ്ങിയവർ നേതൃത്വം നൽകി.
Tags :