x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു; ക​ണ്ണ​ങ്ക​ര​യി​ലെ മ​ണ​ൽ ഖ​ന​നം നി​ർ​ത്തി​വ​ച്ചു

വെബ്ഡെസ്ക്
Published: November 18, 2026 11:28 PM IST | Updated: November 18, 2026 11:28 PM IST

ക​ണ്ണ​ങ്ക​ര​യി​ൽ മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ച് എ​സ്. ശ​ര​ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ഹ​മ്മ: വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ ക​ണ്ണ​ങ്ക​ര ഭാ​ഗ​ത്ത് പു​ന​രാ​രം​ഭി​ച്ച മ​ണ​ൽ ഖ​ന​നം പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചു. ചേ​ർ​ത്ത​ല ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നും സ​മ്മേ​ള​ന​ത്തി​നും പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ഖ​ന​നം മൂ​ലം കാ​യ​ൽ​ത്തീ​ര​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി നീ​ക്കം ചെ​യ്യു​ക, തൊ​ഴി​ലും മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​മാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, ത​ക​ർ​ന്ന ക​ണ്ണ​ങ്ക​ര റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ജി​ല്ലാ ക​ല​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഖ​ന​നം നി​ർ​ത്തി​വ​ച്ച​ത്. ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യും റോ​പ്പ് വേ​യും ന​ട​പ്പാ​ക്കു​ന്ന പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന് സ​മീ​പ​ത്തെ മ​ണ​ൽ ഖ​ന​നം ദ്വീ​പി​ന് വ​ൻ​ഭീ​ഷ​ണി​യാ​യി തു​ട​രു​ക​യാ​ണ്.

കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. ശ​ര​ത് പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ​യ് ജു​വ​ൽ കു​ര്യാ​ക്കോ​സ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സി.​ഡി. ശ​ങ്ക​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​ടി. സാ​ജു, അ​ജ​യ​കു​മാ​ർ, വി​ശ്വം​ഭ​ര​ൻ പി​ള്ള, ഡി​സി​സി അം​ഗം സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​സി. ആ​ന്‍റ​ണി, പ്രീ​ത സാ​ബു, സി​ൽ​വി ഫ്രാ​ൻ​സി​സ്, സെ​ബാ​സ്റ്റ്യ​ൻ മ​ങ്കു​ഴി​ക്ക​രി, ടി.​ടി. പ്ര​സാ​ദ്, ജോ​സ​ഫ് ആ​ന്‍റ​ണി, ജ​യ​കൃ​ഷ്ണ​ൻ, ജോ​സി, എ.​വി. ദി​നേ​ശ​ൻ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : sand mining in Kannankara halted. Nattuvishesham DistrictNews

Recent News

Corehub Up