ലൊയോള കപ്പ് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് എൻ. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: 50-ാമത് ലൊയോള കപ്പ് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് എൻ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ബാസ്ക്കറ്റ്ബോൾ ടൂർണമെന്റാണ് ലൊയോള കപ്പ്. ശ്രീകാര്യം ലൊയോള സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 12 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ലൊയോള ബി ടീം ക്രൈസ്റ്റ് നഗർ തിരുവല്ലത്തെ പരാജയപ്പെടുത്തി. ഉദ്ഘാടന സമ്മേളനത്തിൽ ലൊയോള സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ.സാൽവിൻ അഗസ്റ്റിൻ എസ്ജെ, സിബിഎസ്ഇ പ്രിൻസിപ്പൽ ഫാ. റംലറ്റ് തോമസ് എസ്ജ, സ്കൂൾ രജിസ്ട്രാർ ജോയ് എം. വർഗീസ് എന്നിവർ പങ്കെടുത്തു.
Tags :