x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര​ത്തു​ക​ളി​ലെ മ​ര​ണ​പ്പാ​ച്ചി​ലി​ന് മൂ​ക്കു​ക​യ​റി​ടാ​ൻ വ​ൻ നീ​ക്കം

സ്വ​ന്തം ലേ​ഖ​ക​ൻ 
Published: August 1, 2026 03:11 AM IST | Updated: August 1, 2026 03:11 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: നി​ര​ത്തു​ക​ളി​ൽ പൊ​ലി​യു​ന്ന ജീ​വ​നു​ക​ൾ​ക്ക് ത​ട​യി​ടാ​ൻ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി വ​ൻ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ​ത്തി​നും ഭ​ര​ണ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കും വ​ഴി​തു​റ​ക്കു​ന്നു. തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ജി​ല്ലാ​ത​ല ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ശ​ക്തി​പ്പെ​ടു​ത്താ​നും കേ​ര​ള റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി.

എ​ല്ലാ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കും ജി​ല്ലാ റോ​ഡ് സു​ര​ക്ഷാ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ന്മാ​ർ​ക്കും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശം അ​ഥോ​റി​റ്റി കൈ​മാ​റി.

റോ​ഡു​ക​ളി​ലെ മ​ര​ണ​ക്കെ​ണി​ക​ൾ​ക്കെ​തി​രേ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ സി​റ്റി​സ​ൺ​സ് ക​ഴി​ഞ്ഞ ജൂ​ൺ 25ന് ​മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​മാ​ണ് ഈ ​നി​ർ​ണാ​യ​ക നീ​ക്ക​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ലു​ണ്ടാ​യ ന​ടു​ക്കു​ന്ന അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കൂ​ട്ടാ​യ്മ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​ഹ​ർ​ജി​യു​ടെ പ​ക​ർ​പ്പു​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശം.

കോ​ള​ജു​ക​ൾ, ഡ്രൈ​വിം​ഗ് മേ​ഖ​ല, യു​വ​ജ​ന-​തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​ങ്ങ​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രെ കോ​ർ​ത്തി​ണ​ക്കി ജ​ന​കീ​യ മു​ന്നേ​റ്റ​മാ​യി ബോ​ധ​വ​ത്ക​ര​ണം മാ​റ്റും. അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ബ്ലാ​ക്ക് സ്പോ​ട്ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​നും ജി​ല്ലാ കൗ​ൺ​സി​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ക​ള​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശ​മു​ണ്ട്.

Tags : deadly speeding NattuVishasham DistrictNews

Recent News

Corehub Up