മലബാര്‍ സഹോദയ ജില്ലാ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ ദേവഗിരി സിഎംഐ പബ്ലിക് സ്കൂള്‍ ടീം.
കോഴിക്കോട്: മലബാര്‍ സഹോദയ സ്കൂള്‍ കോംപ്ലക്സ് സംഘടിപ്പിച്ച മലബാര്‍ സഹോദയ ജില്ലാ കലോത്സവത്തില്‍ ദേവഗിരി സിഎംഐ പബ്ലിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി.
സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനവും ശ്രീ ഗോകുലം പബ്ലിക് സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം എസ്എന്‍ഇഎസ് ചെയര്മാന് പി.വി. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. മലബാര്‍ സഹോദയ പ്രസിഡന്റ് മോനി യോഹന്നാന് അധ്യക്ഷത വഹിച്ചു. ഇംസാര്‍ ഡയറക്ടര്‍ പ്രഫ. ഡോ. സജി കുര്യാക്കോസ്, സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപൽ ഫാ. ബിനോയ് കെ. ഫ്രാന്‍സിസ്, ഓമശ്ശേരി പ്ലസന്റ് ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപൽ ടി.എം. സഫിയ,സഹോദയ ജനറല്‍ സെക്രട്ടറി ബി.പി.സിന്ധു, ജോയിന്റ് സെക്രട്ടറി വി.ഷെജിന, എക്സിക്യൂട്ടീവ് അംഗം വിജീഷ് എന്നിവര്‍ പങ്കെടുത്തു.
Tags :