മംഗലംഡാം: ഓണത്തിന് ഒരുമുറ്റം പൂവ് എന്ന പദ്ധതിയുമായി ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിൽ ചെണ്ടുമല്ലിതൈ നടീൽകൃഷിക്കു തുടക്കമായി. എഎസ്ഐ എസ്. സജീവൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെംബർ ഡിനോയ് കോമ്പാറ വിദ്യാലയ മുറ്റത്ത് ആദ്യ തൈനടീൽ നടത്തി.
പ്രിൻസിപ്പൽ സിസ്റ്റർ ആൽഫിൻ, പിടിഎ പ്രസിഡന്റെ ബിനു മുളംമ്പള്ളി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷാജി വർക്കി, സെക്രട്ടറി അബാസ് മുബാറക്ക്, സ്കൂൾ പ്രതിനിധി ഏലിയാസ് ബിജു എന്നിവർ പങ്കെടുത്തു. ഹയർ സെക്കൻഡറി വിഭാഗത്തിലെ എൻഎസ്എസ് വോളന്റിയർമാരാണ് കൃഷി പരിപാലനം നടത്തുന്നത്.
Tags : nattu vishesham Mangalamdam Lourdmata School