റാന്നി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നിലയ്ക്കൽ ഭദ്രാസനത്തിലെ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് റാന്നി ഡിസ്ട്രിക്ട് തല ഉദ്ഘാടനം ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓർത്തഡോക്സ് പള്ളിയിൽ നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ഭദ്രാസന സുവിശേഷ സംഘം വൈസ് പ്രസിഡന്റ് ഫാ. സൈമൺ ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു.
സുവിശേഷസംഘം ധ്യാനത്തിന് ഫാ. സാംസൺ എം. സൈമൺ നേതൃത്വം നൽകി.
വികാരി ഫാ. സഖറിയ ഒഐസി, എസ്ഡിഒഎഫ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. സൈമൺ വർഗീസ് കണ്ണങ്കരേത്ത്, ഇടിക്കുള ഡാനിയേൽ കോർഎപ്പിസ്കോപ്പ, ഫാ. കെ. എ. ചെറിയാൻ, ഫാ. എബ്രഹാം മത്തായി , ഫാ. ഷിബിൻ വർഗീസ്, ഫാ. ഷൈൻ ജേക്കബ് മാത്യു, എസ്ഡിഒഎഫ് ഭദ്രാസന സെക്രട്ടറി ബോബി കാക്കാനപ്പള്ളി , ജോയിന്റ് സെക്രട്ടറി ബിജി ബിജു, റാന്നി ഡിസ്ട്രിക്റ്റ് കോഓഡിനേറ്റർ അനിൽ പി. മാത്യു, വയലത്തല ഡിസ്ട്രിക്റ്റ് കോഡിനേറ്റർ അനില തോമസ്, ട്ഷറാർ കെ. എ. മാത്യു , കേന്ദ്ര കമ്മറ്റി അംഗം അനു വടശേരിക്കര, സുവിശേഷ സംഘം ജനറൽ സെക്രട്ടറി കെ. സി. മാത്യു, ജോയിന്റ് സെക്രട്ടറി സാറാമ്മ ശാമുവേൽ, സഭാ മാനേജിംഗ് കമ്മിറ്റി അംഗം അനിൽ വർഗീസ്, ജോർജ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.