Mar Thoma Retired Teachers' Regional Conference
എടത്വ: മർത്തോമ്മ സ്കൂള്‍സ് റിട്ട. ടീച്ചേഴ്സ് ഫെലോഷിപ്പിന്റെ തലവടി മേഖലാസമ്മേളനം നടന്നു. റവ. ജോസഫ് കെ. ജോർജ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഡേവിഡ് വി. തോമസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് വി.എം. മത്തായി, സെക്രട്ടറി സജി ജോൺ, ട്രഷറാർ കെ.ജി. തോമസ്, ഏ.വി. ജോർജ്, മേഖലാ സെക്രട്ടറി ബിനു കെ മാത്യു, സാറാമ്മ വർഗീസ്, ഹെഡ്മാസ്റ്റർ ഷാജി മാത്യു, സൂസൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
മാർത്തോമ്മാ സഭ സന്നദ്ധ സുവിശേഷ സംഘം നിരണം-മാരാമൺ ഭദ്രാസന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.കുഞ്ഞുമോൻ, സേവികാ സംഘം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജയശ്രീ ആനി തോമസ് എന്നിവരെ യോഗം അനുമോദിച്ചു.
ശോശാമ്മ മാത്യു, മേരി മാത്യു എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു. വിദ്യാഭ്യാസ മേഖലയിൽ ക്രൈസ്തവ സഭകൾ വഹിച്ച പങ്ക് എന്ന വിഷയത്തിൽ കെ.പി.കുഞ്ഞുമോൻ പ്രബന്ധം അവതരിപ്പിച്ചു.
Tags : NattuVishesham DistrictNews