പത്തനംതിട്ട: മേരിമാതാ പബ്ലിക് സ്കൂൾ വാർഷികം ഉദ്ഘാടനം പൂക്കോട് ഡി കെയർ ഹോം ഡയറക്ടർ ഫാ. ജോസഫ് ഓണാട്ട് നിർവഹിച്ചു. അമല പ്രൊവിൻസ് വികാർ സിസ്റ്റർ സെലി ജോവാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂക്കോട് ഡി കെയർ ഡയറക്ടർ ഫാ. ജോസഫ് ഓണാട്ട് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ സിസ്റ്റർ ആൻസിയ പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ഐഡിയാ സ്റ്റാർ സിംഗർ റോബിൻ റോയ്, പിറ്റിഎ പ്രസിഡന്റ് റിച്ചൻ കല്ലറയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി ബി. പാർവതി കുമാർ, വിദ്യാർഥി പ്രതിനിധികളായ ഇമ്മാനുവേൽ കെ. റിച്ചൻ, പി.ജി. ദേവനന്ദ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Mary's School Yearbook