x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗതുകമുണർത്തി മൗറീഷ്യസ് ഹെംപ് പൂവണിഞ്ഞു


Published: June 29, 2026 04:34 AM IST | Updated: June 29, 2026 04:34 AM IST

എ​ട​വ​ന​ക്കാ​ട് എ​സ്ഡി​പി വൈ ​കെ പി ​എം ഹൈ​സ്കൂ​ളി​ൽ പൂ​വി​ട്ട മൗ​റീ​ഷ്യ​സ് ഹെം​പ് വി​ദ്യാ​ർ​ഥി​ക​ൾ കൗ​തു​ക​ത്തോ​ടെ നോ​ക്കി​ക്കാ​ണു​ന്നു.

ചെ​റാ​യി: ജീ​വി​ത ച​ക്ര​ത്തി​നി​ട​യി​ൽ ഒ​രേ​യൊ​രു ത​വ​ണ മാ​ത്രം പു​ഷ്പി​ക്കു​ക, പൂ​ക്കാ​ലം തീ​രു​ന്ന​തോ​ടെ ചെ​ടി ത​ന്നെ ഇ​ല്ലാ​താ​വു​ക , മൗ​റീ​ഷ്യ​സ് ഹെം​പ് എ​ന്ന ഈ ​ചെ​ടി​യു​ടെ ജീ​വി​ത​ച​രി​ത്രം ഒ​രു ദുരന്ത കഥയാ​ണ്. സ​സ്യ​ലോ​ക​ത്തെ ഈ ​അ​പൂ​ർ​വ ചെ​ടി ഇ​പ്പോ​ൾ എ​ട​വ​ന​ക്കാ​ട് എ​സ്ഡി​പി​വൈ കെ​പി​എം​എ​ച്ച് സ്കൂ​ൾ മു​റ്റ​ത്ത് പൂ​വി​ട്ടി​രി​ക്കു​ക​യാ​ണ്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇ​വി​ട​ത്തെ ബ​യോ​ള​ജി അ​ധ്യാ​പ​ക​നാ​യ ജോ​ർ​ജ് അ​ലോ​ഷ്യ​സ് മാ​സ്റ്റ​ർ ന​ട്ട താ​ണി​ത്. ഇ​താ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​പ്പോ​ൾ കൗ​തു​ക​മാ​യ​ത്. ഫ​ർ​ക്രോ​യ ഫൊ​യ​റ്റി​ഡ എ​ന്ന് ശാ​സ്ത്ര​നാ​മ​വും ഫാ​ൾ​സ് അ​ഗാ​വേ എ​ന്ന് വി​ളി​പ്പേ​രു​മു​ള്ള ഈ ​സ​സ്യ​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്നാ​ണ് കൂ​റ്റ​ൻ പൂ​ങ്കു​ല​ക​ൾ വ​ള​ർ​ന്നു വ​രു​ന്ന​ത്.

ആ​റ് മു​ത​ൽ പ​ന്ത്ര​ണ്ട് മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രു​മെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ജീ​വി​ത​ച​ക്ര​ത്തി​ൽ ഒ​രേ​യൊ​രു ത​വ​ണ മാ​ത്രം പൂ​വി​ടു​ന്ന മോ​ണോ​കാ​ർ​പി​ക് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ​സ്യ​മാ​ണി​ത്. ജീ​വ​ശാ​സ്ത്ര ക്ലാ​സു​ക​ളി​ൽ മാ​ത്രം വാ​യി​ച്ച​റി​ഞ്ഞ ഈ ​അ​പൂ​ർ​വ കാ​ഴ്ച നേ​രി​ൽ കാ​ണാ​ൻ സാ​ധി​ച്ച​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up