മാവേലിക്കര: നഗരസഭ വാര്‍ഷിക പദ്ധതി 2026-27 വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ചെയര്‍പേഴ്സണ്‍ ലളിത രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്മാന് കെ.ഗോപന് അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം. ജനാര്ദനന് നായര്‍ പദ്ധതി വിശദീകരണം നടത്തി.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കോശി തുണ്ടുപറമ്പില്‍, പ്രസന്ന ബാബു, സജീവ് പ്രായിക്കര, ഉമാദേവി, സി. സുരേഷ്, കൗണ്‍സിലര്‍മാരായ ശോഭ മധു, സില്‍ജ തോമസ്, സജിനി ജോണ്‍, സുനി അലീസ് ഏബ്രഹാം, ബിനി വിപിന്‍, ഡി. ബാബു, അംബിക ശിവന്, ടി. കൃഷ്ണകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചിത്ര ഗോപാലകൃഷ്ണന് സ്വാഗതവും നഗരസഭ സെക്രട്ടറി എം. മുഹമ്മദ് ആരീഫ്ഖാന് നന്ദിയും പറഞ്ഞു.