x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട​ന്‍ പ​ന്തു​ക​ളി​യു​ടെ മീ​ന​ടം പെ​രു​മ ക​ട​ല്‍ ക​ട​ക്കു​ന്നു

വെബ് ഡെസ്ക്
Published: October 5, 2026 12:35 AM IST | Updated: October 5, 2026 12:35 AM IST

മ​സ്‌​ക​റ്റ് ക​പ്പി​ലേ​ക്ക് അ​ര്‍​ഹ​ത​നേ​ടി​യ മീ​ന​ടം ടീ​മം​ഗ​ങ്ങ​ളെ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ​യും നാ​ട്ടി​ലെ​ത്തി​യ കെ​എ​ന്‍​ബി​എ മ​സ്‌​ക​റ്റി​ന്‍റെ ഭാ​ര​വാ​ഹി​ക​ളും ചേ​ര്‍​ന്ന് അ​നു​മോ​ദി​ക്കു​ന്

മീ​ന​ടം: നാ​ട​ന്‍ പ​ന്തു​ക​ളി​യു​ടെ മീ​ന​ടം പെ​രു​മ ക​ട​ല്‍ ക​ട​ക്കു​ന്നു. കോ​ട്ട​യ​ത്തി​ന്‍റെ സ്വ​ന്തം കാ​യി​ക ഇ​ന​മാ​യ നാ​ട​ന്‍​പ​ന്തു​ക​ളി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു മ​സ്‌​ക​റ്റി​ല്‍ കോ​ട്ട​യം ജി​ല്ല​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കെ​എ​ന്‍​ബി​എ മ​സ്‌​ക​റ്റ് ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​ങ്ങ​ളാ​യി നാ​ട​ന്‍​പ​ന്തു​ക​ളി മ​ത്സ​ര​പ​ര​മ്പ​ര​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ കെ​എ​ന്‍​ബി​എ മ​സ്‌​ക​റ്റ് നാ​ട്ടി​ല്‍​നി​ന്നു​ള്ള ഒ​രു ടീ​മി​നെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തു​ന്ന മ​സ്‌​ക​റ്റ് ക​പ്പ് നേ​റ്റീ​വ് ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ര​ണ്ടാം സീ​സ​ണി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് മീ​ന​ടം ടീം ​അ​ടു​ത്ത​യാ​ഴ്ച പോ​കു​ന്ന​ത്. 16, 17 തീ​യ​തി​ക​ളി​ലാ​ണ് മ​ത്സ​രം. മീ​ന​ടം നാ​ട​ന്‍ പ​ന്തു​ക​ളി ടീ​മി​നു വി​ദേ​ശ​ത്തു ല​ഭി​ക്കു​ന്ന അം​ഗീ​കാ​രം കൂ​ടി​യാ​ണ് മ​സ്‌​ക​റ്റ് ക​പ്പ് സീ​സ​ണ്‍ 2-ല്‍ ​പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം.

കെ​എ​ന്‍​ബി​എ മ​സ്‌​ക​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ കേ​ര​ള നേ​റ്റീ​വ് ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ കീ​ഴി​ല്‍ നാ​ട്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നാ​മ​തെ​ത്തു​ന്ന ടീ​മി​ന് മ​സ്‌​ക​റ്റ് ക​പ്പി​ല്‍ നേ​രി​ട്ട് പ്ര​വേ​ശ​നം ന​ല്‍​കു​മെ​ന്ന് കെ​എ​ന്‍​ബി​എ മ​സ്‌​ക​റ്റ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മീ​ന​ടം ടീ​മി​നാ​ണ് മ​സ്‌​ക​റ്റ് ക​പ്പ് സീ​സ​ണ്‍ 2-ല്‍ ​പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത്.

മ​സ്‌​ക​റ്റ് ക​പ്പി​ലേ​ക്ക് അ​ര്‍​ഹ​ത നേ​ടി​യ മീ​ന​ടം ടീ​മം​ഗ​ങ്ങ​ളെ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ​യും നാ​ട്ടി​ലെ​ത്തി​യ കെ​എ​ന്‍​ബി​എ മ​സ്‌​ക​റ്റി​ന്‍റെ ഭാ​ര​വാ​ഹി​ക​ളും ചേ​ര്‍​ന്ന് അ​നു​മോ​ദി​ച്ചു. കോ​ട്ട​യ​ത്തി​ന്‍റെ കാ​യി​ക പാ​ര​മ്പ​ര്യ​ത്തെ പ്ര​വാ​സി മ​ണ്ണി​ലും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന കെ​എ​ന്‍​ബി​എ മ​സ്‌​ക​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും നാ​ട​ന്‍ പ​ന്തു​ക​ളി​യെ ആ​ഗോ​ള​ത​ല​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ള്‍ ഇ​ട​യാ​കു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. 15നു ​പോ​കു​ന്ന ടീം ​മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് 19നു ​നാ​ട്ടി​ലെ​ത്തും.

ഇ​തി​നോ​ട​കം മീ​ന​ടം ടീ​മി​ലെ നി​ര​വ​ധി താ​ര​ങ്ങ​ളെ വി​ദേ​ശ​ത്ത് സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ദു​ബാ​യ് ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യ അ​ഖി​ല്‍ സ​ലി, യ​ല്‍​ദോ ബി​നോ​യി, ഹ​രീ​ഷ് പ്ര​സാ​ദ് എ​ന്നി​വ​ര്‍ മീ​ന​ടം ടീ​മി​ലെ മി​ക​ച്ച താ​ര​ങ്ങ​ളാ​യി​രു​ന്നു. ഇ​വ​ര്‍​ക്ക് ദു​ബാ​യ് ടീ​മി​ല്‍ ക​ളി​ക്കു​ന്ന​തി​നൊ​പ്പം അ​വി​ടെ ജോ​ലി​യും ന​ല്‍​കി​യി​ട്ടു​ണ്ട്. ബ​ഹ്‌​റി​ന്‍ ടീ​മി​ലെ വി​നു വി​ന​യ​ച​ന്ദ്ര​നും മീ​ന​ടം ടീ​മി​ലെ താ​ര​മാ​ണ്. ടീം ​കാ​പ്റ്റ​ന്‍ ജ​യിം​സ് മീ​ന​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​മ്പ​തം​ഗ ടീം ​വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up