x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ക്അ​പ്പ് ലോ​റി​യി​ടി​ച്ച് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു


Published: April 23, 2026 01:27 AM IST | Updated: April 23, 2026 01:27 AM IST

വേ​ങ്ങ​ര: വേ​ങ്ങ​ര ടൗ​ണി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ പി​ക്അ​പ്പ് ലോ​റി ഇ​ടി​ച്ച് മ​രി​ച്ചു. ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി​യും ഉൗ​ര​കം പൂ​ളാ​പ്പീ​സ് പു​ള്ളി​ക്ക​ല്ലി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ പ​ള്ളി​പ്പ​റ​ന്പ​ൻ ക​ല്യാ​ണ സു​ന്ദ​ര​ൻ (49) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മേ​ലെ അ​ങ്ങാ​ടി വേ​ങ്ങ​ര പി​ക്അ​പ്പ് സ്റ്റാ​ൻ​ഡി​നുസ​മീ​പം ന​ട​ന്നു​പോ​ക​വേ മ​ല​പ്പു​റം ഭാ​ഗ​ത്ത് നി​ന്ന് കൂ​രി​യാ​ട് ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് ലോ​റി ഇ​ടി​ച്ച് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ത​ത്ക്ഷ​ണം മ​ര​ണം സം​ഭ​വി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. '

വേ​ങ്ങ​ര പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ഇ​യാ​ൾ നേ​ര​ത്തെ വേ​ങ്ങ​ര കെഎ​സ്ഇ​ബി സെ​ക്‌ഷൻ ഓ​ഫീ​സി​ൽ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് മ​ല​പ്പു​റം മു​ണ്ടു​പ​റ​ന്പ് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: കാ​ർ​ത്ത്യാ​യ​നി. മ​ക്ക​ൾ: ആ​ദ​ർ​ശ്, അ​നു​ശ്രീ, അ​നു​പ്രി​യ.

Tags : Middle-aged man dies after being hit by pickup truck

Recent News

Corehub Up