x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പശുക്കളെ നഷ്‌ടപ്പെട്ട ക്ഷീരകർഷകന് പ​ശു​ക്ക​ളെ സ​മ്മാ​നി​ച്ച് മ​ന്ത്രി

വെബ്ഡെസ്ക്
Published: November 9, 2026 12:53 AM IST | Updated: November 9, 2026 12:53 AM IST

കൊ​ല്ലം: മി​ന്ന​ലേ​റ്റ് നാ​ല് ക​റ​വ പ​ശു​ക്ക​ളെ​യും ഒ​രു കാ​ള​ക്കി​ടാ​വി​നെ​യും ന​ഷ്ട​മാ​യ ക്ഷീ​ര ക​ർ​ഷ​ക​നാ​യ ക​ട​വൂ​ർ ക​ണ്ണ​മ്പ​ല​ത്ത് വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ​ക്ക് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ര​ണ്ട് സു​ന്ദ​രി പ​ശു​ക്ക​ളെ സ​മ്മാ​നി​ച്ച് മ​ന്ത്രി ബി​ന്ദു​കൃ​ഷ്ണ.

ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രു​ടെ സ​ങ്ക​ട​മ​റി​ഞ്ഞ് കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി സ്പോ​ൺ​സ​ർ ചെ​യ്ത ര​ണ്ട് പ​ശു​ക്ക​ളെ​യാ​ണ് മ​ന്ത്രി ഇ​ന്ന​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി കൈ​മാ​റി​യ​ത്.  കേ​ര​ള ലൈ​ഫ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്‌ടേഴ്സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​ശു​ക്ക​ളെ വാ​ങ്ങി ന​ൽ​കി​യ​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി കൈ​മാ​റി. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​ഷീ​ജ, അ​ഞ്ചാ​ലും​മൂ​ട് സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ഡി. ല​ത, ഡോ. ​സോ​ജ, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി നൗ​ഫ​ൽ ഖാ​ൻ, കെ​എ​ൽ​ഐ​എ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ശാ​ന്ത്, ഇ. ​ന​ജീ​ബ്, എം. ​അ​ബ്ദു​ൽ​സ​ലാം, മു​കേ​ഷ്, ന​വീ​ൻ മ​ഞ്ഞി​പ്പു​ഴ, ബി​നു​കു​മാ​ർ, സാ​ബു, ജെ​യ്സ​ൺ, ര​ഘു​നാ​ഥ​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മ​ക്ക​ളെ​പ്പോ​ലെ​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ പ​ശു​ക്ക​ളെ വ​ള​ർ​ത്തി​യി​രു​ന്ന​ത്. എ​ല്ലാ പ​ശു​ക്ക​ൾ​ക്കും അ​ദ്ദേ​ഹം വാ​ത്സ​ല്യ​ത്തോ​ടെ ഓ​രോ പേ​രും ഇ​ട്ടി​രു​ന്നു.

അ​തി​ൽ കി​ങ്ങി​ണി​യും ഗൗ​രി​യും സു​ന്ദ​രി​യും മീ​നു​ക്കു​ട്ടി​യും സു​ന്ദ​രം എ​ന്ന് വി​ളി​ച്ചി​രു​ന്ന കാ​ള​ക്കി​ടാ​വു​മാ​ണ് വെ​ള്ളി​യാ​ഴ്ച് വൈ​കി​ട്ട് നാ​ലോ​ടെ മി​ന്ന​ലേ​റ്റ് ച​ത്ത​ത്.
71 കാ​ര​നാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ​ക്ക് കു​ട്ടി​ക്കാ​ലം മു​ത​ലെ കൃ​ഷി​യോ​ട് വ​ലി​യ താ​ല്പ​ര്യ​മാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​ർ പ​ദ​വി ഉ​പേ​ക്ഷി​ച്ച് പൂ​ർ​ണ​സ​മ​യ ക​ർ​ഷ​ക​നാ​യി.

കാ​ലി​ത്തീ​റ്റ​യ്ക്ക് വി​ല കൂ​ടി വ​ലി​യ ന​ഷ്ട​മാ​യി​ട്ടും അ​ദ്ദേ​ഹ​ത്തി​ന് പ​ശു​ക്ക​ളെ ഉ​പേ​ക്ഷി​ക്കാ​ൻ മ​ന​സ് വ​ന്നി​ല്ല. നേ​ര​ത്തെ പ​തി​നാ​റ് പ​ശു​ക്ക​ളെ​വ​രെ വ​ള​ർ​ത്തി​യി​രു​ന്നു. ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് വ​കു​പ്പി​ൽ​നി​ന്ന് വി​ര​മി​ച്ച ഭാ​ര്യ ഷീ​ലാ​കു​മാ​രി​യു​ടെ​യും മ​ക്ക​ളു​ടെ​യും നി​ർ​ബ​ന്ധ​ന​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് പ​ശു​ക്ക​ളു​ടെ എ​ണ്ണം കു​റ​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ പാ​ൽ കൊ​ടു​ക്കാ​ൻ പോ​യി​രു​ന്ന​പ്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഞ്ച് ഓ​മ​ന​ക്ക​ൾ​ക്കും മി​ന്ന​ലേ​റ്റ​ത്.  ഇ​രു​മ്പ് ഷീ​റ്റ് മേ​ഞ്ഞ തൊ​ഴു​ത്തി​ൽ ഇ​രു​മ്പു​പൈ​പ്പി​ലാ​ണു പ​ശു​ക്ക​ളെ കെ​ട്ടി​യി​രു​ന്ന​ത്. ഷീ​റ്റി​ലേ​റ്റ മി​ന്ന​ൽ പൈ​പ്പി​ലൂ​ടെ പ​ശു​ക്ക​ൾ​ക്കും ഏ​റ്റ​താ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. 17 മാ​സ​വും 12 ദി​വ​സ​വും പ്രാ​യ​മു​ള്ള 2 കി​ടാ​വു​ക​ൾ മാ​ത്ര​മാ​ണു ര​ക്ഷ​പ്പെ​ട്ട​ത്.

ജി​ല്ല, അ​ഞ്ചാ​ലും​മൂ​ട് വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്‌ടർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം പ​ശു​ക്ക​ളെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.  പ​ശു​ക്ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഷീ​ലാ​കു​മാ​രി ഓ​ടി​യെ​ത്തി​യ​പ്പോ​ൾ ര​ണ്ട് പ​ശു​ക്ക​ൾ നി​ല​ത്ത് കി​ട​ക്കു​ക​യാ​യി​രു​ന്നു. ക​ര​ഞ്ഞു​കൊ​ണ്ടി​രു​ന്ന ര​ണ്ട് പ​ശു​ക്ക​ളു​ടെ പു​റ​ത്ത് തൊ​ട്ടു നോ​ക്കി​യ​പ്പോ​ൾ ചെ​റി​യ ത​രി​പ്പ് അ​നു​ഭ​വ​പ്പെ​ട്ടു. അ​ല്പ​നേ​രം ക​ഴി​ഞ്ഞ​പ്പോ​ൾ അ​വ​യും ഒ​രു കി​ടാ​വും കു​ഴ​ഞ്ഞു​വീ​ണു ച​ത്തു.

Tags : dairy farmer Nattuvishesham DistrictNews DeepikaNews

Recent News

Corehub Up